നാലാം ക്ലാസ്സുകാരിയെ പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും പിഴയും

നാലാം ക്ലാസ്സുകാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും വഴങ്ങാതെ വന്നതോടെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് 15 വര്‍ഷവും ഒന്‍പത് മാസവും കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. വലപ്പാട് ചാമക്കാല സ്വദേശി നിഖില്‍ എന്ന ചെപ്പുവിനെയാണ് തൃശൂര്‍ ഒന്നാം അഡിഷണല്‍ ജില്ല കോടതി ശിക്ഷിച്ചത്.
തടവിന് പുറമെ പ്രതി ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. 2010ലാണ് കേസിനാസ്പദമായ സംഭവം. കേബിള്‍ വരിസംഖ്യ പിരിക്കാന്‍ എന്ന പേരില്‍ വീട്ടിലെത്തിയ പ്രതി നാലാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടിയെയാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ തോര്‍ത്ത് കൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കുകയും കത്തികൊണ്ട് വയറ്റില്‍ കുത്തുകയും ചെയ്തു.
ചോരയൊലിപ്പിച്ച് കിടന്നിരുന്ന കുട്ടിയെ വീട്ടില്‍ കളിക്കാന്‍ എത്തിയ കൂട്ടുകാരാണ് ആദ്യം കണ്ടത്. വലപ്പാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha























