കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി... വിദേശത്തുനിന്നെത്തിയ മൂന്നു യാത്രക്കാരില്‍ നിന്നാണു സ്വര്‍ണം പിടിച്ചത്

കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. വിദേശത്തുനിന്നെത്തിയ മൂന്നു യാത്രക്കാരില്‍ നിന്നാണു സ്വര്‍ണം പിടിച്ചെടുത്തത്. ഒന്നര കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും അര കിലോഗ്രാം സ്വര്‍ണം എയര്‍ ഇന്റലിജന്‍സ് വിഭാഗവുമാണ് പിടികൂടിയത്.
ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ പൊന്നാനി സ്വദേശി കുഞ്ഞിപ്പ, എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ ഷിഹാബുദീന്‍ എന്നിവരാണ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്.
കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായ മലപ്പുറം കുട്ടിക്കലത്താണി സ്വദേശി ഷറഫുദ്ദീനില്‍ നിന്ന് അര കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ജസീറ എയര്‍ലൈന്‍സ് വിമാനത്തില്‍ കുവൈറ്റില്‍ നിന്നാണ് ഇയാള്‍ എത്തിയത്.
https://www.facebook.com/Malayalivartha
























