ആഞ്ഞടിച്ച് പ്രതിപക്ഷം... ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാകുന്നു; സത്യത്തിന് എതിരായ ആക്രമണമെന്ന് കോണ്‍ഗ്രസ്, അപലപിച്ച് സിപിഎം; അറസ്റ്റിലായത് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്

ഡല്‍ഹിയിലെ വിവാദങ്ങള്‍ക്കിടെ മറ്റൊരു അറസ്റ്റ് കൂടി. ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസ് ആണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 (കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകോപനം), 295 (മതവിഭാഗങ്ങളെ മോശമായി ചിത്രീകരിക്കല്‍) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പൊലീസ് വ്യക്തമാക്കി. മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് 2018 ല്‍ ചെയ്ത ട്വീറ്റിന്റെ പേരിലാണ്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ദില്ലി പൊലീസ് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി കസ്റ്റഡി തേടുമെന്നും പൊലീസ് അറിയിച്ചു.
സുബൈര്‍ 2018 ല്‍ നടത്തിയ ഏതാനും ട്വീറ്റുകളുമായി ബന്ധപ്പെട്ട പരാതിയിലാണു കേസ് റജിസ്റ്റര്‍ ചെയ്തതെങ്കിലും 2020 ല്‍ റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിന്റെ അന്വേഷണത്തിനാണ് പൊലീസ് വിളിച്ചതെന്നും ഈ കേസില്‍ ഡല്‍ഹി ഹൈക്കോടതി സംരക്ഷണം അനുവദിച്ചിട്ടുള്ളതാണെന്നും ഓള്‍ട്ട് ന്യൂസ് സ്ഥാപകാംഗമായ പ്രതീക് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.
അറസ്റ്റിനെ അപലപിച്ച് കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തി. 'ബിജെപിയുടെ വിദ്വേഷസമീപനവും കള്ളവും പുറത്തുകൊണ്ടുവരുന്നത് ആരായാലും അവര്‍ക്ക് ഭീഷണിയാണ്. സത്യത്തിന്റെ ഒരു ശബ്ദത്തെ അറസ്റ്റ് ചെയ്താലും ആയിരം ശബ്ദങ്ങള്‍ ഉയര്‍ന്നു വരും' എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
മുഹമ്മദ് സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി എന്ന് പ്രതീക് സിന്‍ഹ പറഞ്ഞു. അഭിഭാഷകനോടോ സുഹൃത്തുക്കളോടോ പൊലീസ് സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ നെയിം ടാഗ് ധരിച്ചിരുന്നില്ലെന്നും പ്രതീക് സിന്‍ഹ പറഞ്ഞു.
മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ മറ്റ് കോണ്‍ഗ്രസ് നേതാക്കളും രംഗത്തു വന്നു. വ്യാജ അവകാശവാദങ്ങള്‍ തുറന്ന് കാണിക്കുന്ന ആളായിരുന്നു മുഹമ്മദ് സുബൈര്‍ എന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു. അമിത്ഷായുടെ ദില്ലി പോലീസിന് എന്നോ പ്രൊഫഷണലിസവും സ്വാതന്ത്ര്യവും നഷ്ടമായെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് സത്യത്തിന് എതിരായ ആക്രമണമെന്ന് ശശി തരൂര്‍ പ്രതികരിച്ചു. സത്യാനന്തരകാലത്ത് തെറ്റായ വിവരങ്ങള്‍ തുറന്നുകാട്ടുന്ന മാധ്യമമായിരുന്നു ആള്‍ട്ട് ന്യൂസ് എന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
അറസ്റ്റിനെ അപലപിച്ച് സിപിഎമ്മും രംഗത്തെത്തി. വിദ്വേഷ പ്രസംഗങ്ങളും വിഷലിപ്തമായ വിവരങ്ങളും തുറന്നുകാട്ടുന്ന ആളായിരുന്നു മുഹമ്മദ് സുബൈര്‍. ദില്ലി പോലീസിന്റെ നടപടി പ്രതികാരപരവും നിയമവിരുദ്ധവും ആണ് എന്നും സിപിഎം പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























