ഇന്ധനത്തിനും ഭക്ഷ്യവസ്തുക്കള്‍ക്കും വില കുതിച്ചുയരുന്നു; തൊഴിലവസരങ്ങളും വരുമാനവും കുറയുന്നു; ദാരിദ്ര്യവും അസമത്വവും വർധിക്കുന്നു; പ്രതിഷേധവുമായി ആൾക്കാർ തെരുവിലേക്ക്

ലോകത്തിന്റെ പല ഭാഗങ്ങളിലുമായി വില വർദ്ധനവ് കൂടുകയാണ്. ഇന്ധനത്തിനും ഭക്ഷ്യവസ്തുക്കള്‍ക്കുമടക്കം വില കുതിച്ചുയരുകയാണ്. മാത്രമല്ല തൊഴിലവസരങ്ങളും വരുമാനവും കുറയുന്ന സാഹചര്യമാണുള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ജനങ്ങള്‍ പ്രതിഷേധം തുടങ്ങി കഴിഞ്ഞു. ഈയാഴ്ച സമരവേദിയായ രാജ്യങ്ങളുടെ പട്ടിക പാകിസ്ഥാന്‍, സിംബാബ്വേ, ബെല്‍ജിയം, ബ്രിട്ടന്‍, എക്വഡോര്‍, പെറു എന്നിങ്ങനെയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധികളില്‍നിന്ന് കരകയറാനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് യുക്രൈനിലെ റഷ്യന്‍ അധിനിവേശം തിരിച്ചടിയായി മാറിയിരിക്കുകയാണ്. ലോകത്താകമാനം ദാരിദ്ര്യവും അസമത്വവും വർധിക്കുന്നുവെന്നും കണക്കുകൾ പറയുകയാണ്. ഇന്ധനവില കുറയ്ക്കുക, ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം, വളത്തിന് സബ്സിഡി തുടങ്ങി പത്തോളം ആവശ്യങ്ങളുയർത്തി പ്രതിഷേധം നടത്തിയിരുന്നു.
ലാറ്റിനമേരിക്കന്‍ രാജ്യമായ എക്വഡോറില്‍ ജനങ്ങളുടെ സര്‍ക്കാര്‍വിരുദ്ധസമരം കലാപങ്ങളിലേക്ക് നയിക്കുകയും ചെയ്തു. ജീവിതച്ചെലവ് കൂടുന്നതിനെതിരേ തുടങ്ങിയ പ്രതിഷേധം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അവസാനിച്ചു. അഞ്ചുപേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് . . സമരം ശക്തമായതോടെ ഇന്ധനവില കുറയ്ക്കുമെന്ന് പ്രസിഡന്റ് ഗില്ലെര്‍മോ ലാസോ അറിയിക്കുകയും ചെയ്തു.
1989-നു ശേഷമാണ് ഏറ്റവും വലിയ റെയില്‍ സമരത്തിന് ബ്രിട്ടന്‍ സാക്ഷ്യം വഹിച്ചത്. വിലക്കയറ്റത്തിന്റെ അടിസ്ഥാനത്തിൽ വേതനവര്‍ധന വേണമെന്നാവശ്യവുമായി നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം, ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്സ് (ആര്‍.എം.ടി.) സമരത്തിന് ആഹ്വാനം ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha
























