വാല്‍പ്പാറയില്‍ വന്യ ജീവികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ രാത്രിയില്‍ വനത്തിലൂടെ ചുറ്റി സഞ്ചരിച്ച രണ്ടു വാഹനങ്ങള്‍ പിടികൂടി വനപാലകര്‍

വാല്‍പ്പാറയില്‍ വന്യ ജീവികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ രാത്രിയില്‍ വനത്തിലൂടെ ചുറ്റി സഞ്ചരിച്ച രണ്ടു വാഹനങ്ങള്‍ വനപാലകര്‍ പിടികൂടി.
വാല്‍പ്പാറയിലെ കരുമലൈ, അക്കാമലെ, പച്ചമലെ, പറളി, വില്ലോനി എന്നിവിടങ്ങളില്‍ രാത്രി നേരത്ത് വന്യ ജീവികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പത്തോളം വിനോദ സഞ്ചാരികളുമായി ചുറ്റി തിരിഞ്ഞ രണ്ടു വാഹനങ്ങള്‍ റേഞ്ചര്‍ വെങ്കടേഷിന്റെ നേതൃത്വത്തില്‍ പിടികൂടി.
വാഹനങ്ങളുടെ ഡ്രൈവര്‍മാരായ ജീവ, കലയരസന്‍ എന്നിവര്‍ക്ക് എതിരേയും യാത്ര ഏര്‍പ്പാടു ചെയ്ത സ്വകാര്യ റിസോര്‍ട്ടിന് എതിരേയും കേസ് എടുത്തു.
"
https://www.facebook.com/Malayalivartha
























