കെ.ടി. ജലീൽ എംഎൽഎ നൽകിയ ഗൂഢാലോചനക്കേസ് സത്യമോ? സ്വപ്നയുടെ എച്ച്ആർഡിഎസിലെ മുൻ ഡ്രൈവറുടെയും ഫ്ളാറ്റിലെ സഹായിയുടെയും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്; ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിൽ വച്ചാണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്

സ്വർണക്കടത്ത് കേസിൽ നിർണ്ണായക നീക്കം നടന്നിരിക്കുകയാണ്. സ്വപ്നയുടെ എച്ച്ആർഡിഎസിലെ മുൻ ഡ്രൈവറുടെയും ഫ്ളാറ്റിലെ സഹായിയുടെയും മൊഴിയെടുത്തിരിക്കുകയാണ് . സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു കെ.ടി. ജലീൽ എംഎൽഎ ഗൂഢാലോചനക്കേസ് പരാതി നൽകിയിരുന്നു. ഇതിലാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
അന്വേഷണസംഘത്തിലെ എസിപി വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിൽ വച്ചാണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ഫ്ളാറ്റിൽ സ്വപ്നയുടെ സഹായിയായി ഉണ്ടായിരുന്നത് ഡ്രൈവറുടെ ഭാര്യയാണ് . അതുകൊണ്ടാണു മൊഴിയെടുത്തത്. സ്വർണക്കടത്തു കേസിൽ സ്വപ്നയുടെ വിവാദ വെളിപ്പെടുത്തൽ സമയത്ത് ഡ്രൈവറായിരുന്ന വ്യക്തി സംഭവത്തിനു ശേഷം ജോലിയിൽ നിന്നു അദ്ദേഹം സ്വയം ഒഴിഞ്ഞിരുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു . മുഖ്മന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി. തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന് അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു.
https://www.facebook.com/Malayalivartha
























