കുറ്റ്യായാടിയിൽ എന്തോ വലിയ സംഭവം നടന്നുവെന്ന രീതിയിൽ പ്രചാരണം നടക്കുകയാണ്; മെയ് മാസത്തിൽ വോട്ടെണ്ണുമ്പോൾ കുറ്റ്യായാടിയിൽ വലിയ ഒരു സംഭവം നടക്കും; കേരളത്തിൽ ഒരു പതുയുഗം സാധ്യമാണെന്ന് ഷാഫി പറമ്പിൽ എം പി

യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിൽ സ്റ്റേജിൽ വച്ചുണ്ടായ പിടിവലിയുടേതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കൊയിലാണ്ടിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
ഞാൻ പ്രസംഗിക്കുന്നില്ല. അത് ഇല്ലെന്നു പറഞ്ഞാൽ ചിലർ പറയും പ്രസംഗിപ്പിച്ചില്ലെന്ന് .അത് സമയത്തിന്റെ കുറവ് ആണെന്ന് പറഞ്ഞാൽ അത് വേറെ വർത്തയാകും. ഇടത് അനുകൂല ഹാൻഡിലുകളിൽ എല്ലാം വലിയ ആഘോഷമാണ് കുറ്റ്യായാടിയിൽ എന്തോ വലിയ സംഭവം നടന്നുവെന്ന രീതിയിൽ .
കുറ്റ്യായാടിയിൽ വലിയ ഒരു സംഭവം നടക്കും. അത് ഇപ്പോൾ അല്ല മെയ് മാസത്തിൽ വോട്ടെണ്ണുമ്പോൾ അത് നിങ്ങൾ കാണും. കുറ്റിയാടിയിൽ നടന്ന ചെറിയ സംഭവം ഇങ്ങനെ തള്ളി മറിക്കാൻ മാത്രം സിപിഎമ്മുക്കാർക്ക് എന്താ പറ്റിയെ . അപ്പോഴാണ് മനസിലായത് .സിപിഐഎം ജാഥ നടത്തുമ്പോൾ അവരുടെ ആളുകൾ തിരിച്ച് ജാഥ നടത്തുന്നതാണ് കാണുവാൻ സാധിക്കുന്നത്, ഒഴിഞ്ഞ കസേരയാണ് കാണുന്നത്.
പുതു യുഗ യാത്രയിൽ ഒരു ഒഴിഞ്ഞ കസേര ഇല്ല. ജനങ്ങൾ പുതു യുഗ യാത്രയ്ക്ക് ഒഴുകി എത്തുകയാണ്. അതിനർത്ഥം കേരളത്തിൽ ഒരു പതുയുഗം സാധ്യമാണ് . അത് സാധ്യമാകുമ്പോൾ ഈ ജനതയും തീരുമാനിക്കുന്നു ഒരു യു ഡി എഫ് എം എൽ എ കോഴിക്കോട് കൊയിലാണ്ടിയിൽ നിന്ന് ഉണ്ടാകുമെന്ന് എന്നായിരുന്നു ഷാഫി പറമ്പിൽ എം പി പ്രതികരിച്ചത്.
https://www.facebook.com/Malayalivartha
























