കഴിഞ്ഞ ദിവസം ബസ് മറിഞ്ഞ് അപകടമുണ്ടായ കണ്ണൂര്‍ - തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോലില്‍ ഇന്ന് വീണ്ടും അപകടം... തളിപ്പറമ്പില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന വഴിയായിരുന്നു കാര്‍ അപകടത്തില്‍ പെട്ടത്

കഴിഞ്ഞ ദിവസം ബസ് മറിഞ്ഞ് അപകടമുണ്ടായ കണ്ണൂര്‍ - തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോലില്‍ ഇന്ന് വീണ്ടും അപകടം. തളിപ്പറമ്പ് സ്വദേശിയുടെ കാറാണ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടു കൂടി അപകടത്തില്‍പെട്ടത്. ആര്‍ക്കും സാരമായ പരിക്കില്ല.
തളിപ്പറമ്പില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന വഴിയായിരുന്നു അപകടം നടന്നത്. മത്സ്യവ്യാപാരികളാണ് ഇവര്‍ എന്നാണ് വിവരം. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി വാഹനം നീക്കി. വളരെ അപകട സാധ്യതയുള്ള സ്ഥലമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഇതേ പ്രദേശത്തായിരുന്നു ബസ് മറിഞ്ഞ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നേല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ടെത്തിയ ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ബസിന്റെ ചില്ലുകള്‍ തകര്‍ത്താണ് യാത്രക്കാരെ പുറത്തിറക്കി ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























