ചോരയൊലിച്ച് നഗ്നമായ നിലയില്‍ വീടിന് പുറത്തേക്ക് നിലവിളിച്ച് ഓടി, വസ്ത്രങ്ങള്‍ നല്‍കി ആശിപത്രിയില്‍ എത്തിച്ചത് അയല്‍വാസികള്‍; അപ്പോഴും കഴുത്തിലെ മുറിവില്‍നിന്ന് ചോര വാര്‍ന്നൊഴുകിയിരുന്നു.. കോന്നിയില്‍ സ്ത്രീയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍..സംഭവത്തിനു പിന്നിലെ സത്യം അറിയാതെയും മൊഴി പൂർണമായും വിശ്വസിക്കാതെയും പോലീസ് ..

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നേമം സ്വദേശിനിയായ അമ്ബിളി എന്ന 46-കാരിക്ക് മോഹന്‍കുമാറിന്റെ വീട്ടില്‍വെച്ച് കുത്തേറ്റത്. കഴുത്തില്‍ കുത്തേറ്റ നിലയില്‍ പ്രാണരക്ഷാര്‍ഥം വീടിന് പുറത്തേക്ക് ഓടിയ സ്ത്രീയെ സമീപവാസികളാണ് ആദ്യം കണ്ടത്.
ചിറ്റുമുക്ക് കാലായി സ്വദേശിമോഹന്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.അതേസമയം, അമിത അളവില്‍ ഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നഗ്നമായ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ കഴുത്തിലെ മുറിവില്‍നിന്ന് ചോര വാര്‍ന്നൊഴുകിയിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ സ്ത്രീയ്ക്ക് വസ്ത്രങ്ങള്‍ നല്‍കുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. സാമ്ബത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് മോഹന്‍കുമാര്‍ തന്നെ ആക്രമിച്ചതെന്നാണ് സ്ത്രീ പൊലീസിന് നല്‍കിയ മൊഴി. മോഹന്‍കുമാറും നേമം സ്വദേശിനിയും റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാരാണ്.
വസ്തുകച്ചവടത്തിലെ കമ്മിഷനും കടം വാങ്ങിയതും ഉള്‍പ്പെടെ അഞ്ചു ലക്ഷം രൂപ മോഹന്‍കുമാര്‍ തനിക്ക് നല്‍കാനുണ്ടെന്നാണ് സ്ത്രീയുടെ ആരോപണം. കഴിഞ്ഞ ദിവസം പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ഇയാള്‍ ആക്രമിച്ചെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം, സ്ത്രീയുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























