അമ്മയും കുഞ്ഞും വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചതിൽ ദുരൂഹത, തീ കൊളുത്തി ആത്മഹത്യ ചെയ്തതിന്റെ ഒരു സാഹചര്യവും വീടിനകത്ത് കാണുന്നില്ല, ഭര്‍ത്താവിന്റെ പ്രേരണയിൽ ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍, പ്രവാസിയായ ഭര്‍ത്താവിനെതിരെ കേസ് രജിസറ്റര്‍ ചെയ്യാതെ തിരികെ വിട്ടതിൽ സംശയം, മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി നാട്ടുകാര്‍...!

പത്തനംതിട്ട റാന്നിയിൽ വീട്ടിനുള്ളില്‍ യുവതിയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പ്രദേശവാസികള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി.സംഭവത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് കാട്ടിയാണ് നാട്ടുകാര്‍ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാെന്റ ഭാര്യ റിന്‍സ (23), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരെയാണ് കഴിഞ്ഞ ഏപ്രില്‍ നാലിന് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.ചെറിയ കുപ്പിയിലെ മണ്ണെണ്ണ ഒഴിച്ചാണ് തീ കത്തിച്ചതെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍, വീടിനകത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തതിന്റേതായ ഒരു സാഹചര്യവും കാണുന്നില്ല.
ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിെന്റ പ്രേരണ മൂലമാണ് ജീവനൊടുക്കുന്നതെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ ഗള്‍ഫില്‍ നിന്ന് വന്ന ഭര്‍ത്താവിനെ കേസ് രജിസറ്റര്‍ ചെയ്യാതെ തിരികെ വിട്ടത് സംശയം ജനിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. കുടുംബ വീടിന് സമീപം ഒറ്റക്ക് താമസിക്കുവായിരുന്ന യുവതിയെയും കുഞ്ഞിനെയും സംഭവ ദിവസം പകല്‍ വീടിനുവെളിയിലേക്ക് കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടത്.
ഇവരെ വീടിന് പുറത്ത് വൈകിട്ട് വരെ കാണാതായതോടെ സമീപത്ത് താമസിക്കുന്ന ജേഷ്ഠന്റെ മകൾ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.അന്നയുടെ മൃതദേഹം ഹാളിലും കുട്ടിയുടെ മൃതദേഹം മറ്റൊരു മുറിയിലും ആയാണ് കിടന്നത്.
https://www.facebook.com/Malayalivartha
























