സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍.... പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങി

സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍.... പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മേയ് 30ന് ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തുനായ കടിച്ചത്. തുടര്‍ന്നു ആരോഗ്യവകുപ്പ് നിര്‍ദേശിച്ച എല്ലാ പ്രതിരോധ വാക്‌സിനും എടുത്തിരുന്നു.
മൂന്ന് ദിവസം മുന്‍പാണ് ശ്രീലക്ഷ്മിക്ക് പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നോടെ മരണം സംഭവിച്ചു. ശ്രീലക്ഷ്മിയുടെ അപ്രതീക്ഷിതമായ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും.
"
https://www.facebook.com/Malayalivartha
























