നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കുറ്റപത്രം...

നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കുറ്റപത്രം. ഷഹാനയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും ആത്മഹത്യ ചെയ്ത ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടെന്നും ചില ദിവസങ്ങളില്‍ റൊട്ടി മാത്രമാണ് നല്‍കിയിരുന്നതെന്നും ഷഹാനയുടെ 180 പേജുള്ള ഡയറിക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ ഡയറിക്കുറിപ്പ് തെളിവായി എടുത്താണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
ജന്മദിനത്തില്‍ പോലും ഉപദ്രവം നേരിട്ടു. സജാദിന്റെ ലഹരി ഉപയോഗം ഷഹാനയുടെ മാനസിക വിഷമങ്ങള്‍ക്ക് കാരണമായെന്നും ഇത് ആത്മഹത്യക്ക് വഴിവെച്ചെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.
മെയ് 13നാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വീട്ടില്‍ ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് മുതല്‍ സജാദ് പൊലീസ് കസ്റ്റഡിയിലാണ്.
"
https://www.facebook.com/Malayalivartha























