എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞ സംഭവത്തില്‍ കൃത്യം നടത്തിയ ആള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി സൂചന... സ്ഫോടക വസ്തുവെറിയുന്നതിന് മുമ്പെ മറ്റൊരു സ്കൂട്ടറില്‍ വന്നയാള്‍ ഒരു കവര്‍ കൈമാറുന്നതും സംസാരിക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന്...
എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞ സംഭവത്തില്‍ കൃത്യം നടത്തിയ ആള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി സൂചന. കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്.
സ്ഫോടക വസ്തുവെറിയുന്നതിന് മുമ്പെ മറ്റൊരു സ്കൂട്ടറില്‍ വന്നയാള്‍ ഒരു കവര്‍ കൈമാറുന്നതും സംസാരിക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.
ഏത് ഭാഗത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് പോലീസ് വെളിപ്പെടുത്തുന്നില്ലെങ്കിലും കുന്നുകുഴി പരിസത്തെ സി.സി.ടി.വിയാണ് എന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ പ്രകോപനപരമായി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ചിലരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. പക്ഷെ ഇവര്‍ക്ക് അക്രമവുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല.
"
https://www.facebook.com/Malayalivartha