സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... അനുജന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ട യാത്ര അന്ത്യയാത്രയായി..... സഹോദരന്റെ വിവാഹനിശ്ചയത്തിന് ഒരുക്കിയ പന്തലിലേക്കു ജ്യേഷ്ഠന്റെയും ജ്യേഷ്ഠത്തിയുടെയും ജീവനറ്റ ശരീരം കൊണ്ടു വന്നപ്പോള്‍ അലമുറയിട്ട് കരഞ്ഞ് ഉറ്റവര്‍, പറക്കമുറ്റാത്ത പൊന്നുമക്കളെ തനിച്ചാക്കി ജെഫിനും സുമിയും പറന്നകന്നപ്പോള്‍ കണ്ടു നിന്നവരെല്ലാം സങ്കടക്കടലിലായി

സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... അനുജന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ട യാത്ര അന്ത്യയാത്രയായി..... സഹോദരന്റെ വിവാഹനിശ്ചയത്തിന് ഒരുക്കിയ പന്തലിലേക്കു ജ്യേഷ്ഠന്റെയും ജ്യേഷ്ഠത്തിയുടെയും ജീവനറ്റ ശരീരം കൊണ്ടു വന്നപ്പോള്‍ അലമുറയിട്ട് കരഞ്ഞ് ഉറ്റവര്‍, പറക്കമുറ്റാത്ത പൊന്നുമക്കളെ തനിച്ചാക്കി ജെഫിനും സുമിയും പറന്നകന്നപ്പോള്‍ കണ്ടു നിന്നവരെല്ലാം സങ്കടക്കടലിലായി.
മല്ലപ്പള്ളിയില്‍ നിന്നും കൈപ്പുഴമുട്ടിലെ കുടുംബവീട്ടിലേക്ക് അനുജന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി വളരെ ഏറെ സന്തോഷത്തോടെയാണ് ജെഫിനും സുമിയും യാത്ര പുറപ്പെട്ടത്. കോട്ടയം കുമരകം റോഡില്‍ കൈപ്പുഴമുട്ടിനു സമീപത്തായി കാര്‍ നിയന്ത്രണം വിട്ടു ബൈക്കിലിടിച്ചാണു കുടവെച്ചൂര്‍ കിടങ്ങലശേരി ജെഫിന്‍ കെ.പോളും (36) ഭാര്യ സുമി രാജുവും (32) മരിച്ചത്.
ബൈക്കില്‍ കൂടെയുണ്ടായിരുന്ന മൂത്ത മകന്‍ ആല്‍ഫിന്‍ (4) പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്നു. ഇളയ മകള്‍ ആല്‍ഫിയയ്ക്ക് (ഒരു വയസ്സ്) പരുക്കില്ല. കാര്‍ ബൈക്കിലിടിച്ചതോടെ സമീപത്തെ തോട്ടിലേക്കു തെറിച്ചു വീണതിനാലാണ് ഇവരുടെ മകള്‍ ആല്‍ഫിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
മൂത്ത മകന്‍ ആല്‍ഫിന്‍ വലതുകാല്‍ ഒടിഞ്ഞു ചികിത്സയിലാണ്. മാതാപിതാക്കളുടെ മരണം ആല്‍ഫിനെ ഇനിയും അറിയിച്ചിട്ടില്ല. ഒരു മാസം മുന്‍പാണ് ആല്‍ഫിനെ എല്‍കെജിയില്‍ ചേര്‍ത്തത്.
കൈപ്പുഴയാറിന്റെ മറുകരയിലേക്കു പാലമോ മറ്റു വാഹനസൗകര്യമോ ഇല്ലാത്തതിനാല്‍ വള്ളത്തിലാണു ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചത്. വള്ളത്തില്‍ ശവപ്പെട്ടികളുമായി പോകുമ്പോള്‍ കൈപ്പുഴയുടെ ഇരുകരകളും തേങ്ങിക്കരയുകയായിരുന്നു. നെബു-പൊന്നമ്മ ദമ്പതികളുടെ മകനാണു ജെഫിന്‍. ഏകസഹോദരനായ സ്റ്റെഫിന്റെ വിവാഹനിശ്ചയത്തിനായി ജെഫിനും സുമിയും മല്ലപ്പള്ളിയിലെ വാടക വീട്ടില്‍ നിന്നു കുടുംബവീട്ടിലേക്കു വരുമ്പോള്‍ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്.
മകനും കുടുംബവും വരുമ്പോള്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാനായി വള്ളവുമായി പിതാവ് നെബു ബുധനാഴ്ച വൈകിട്ടു മറുകരയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ തന്റെ പൊന്നുമക്കള്‍ അപകടത്തില്‍പ്പെട്ട വിവരം ഈ പിതാവ് അറിഞ്ഞില്ല.
ബൈക്ക് അപകടത്തില്‍പെട്ടു എന്നു മാത്രമാണ് ആദ്യം വീട്ടില്‍ അറിയിച്ചത്. ഇന്നലെ രാവിലെയാണു മരണവിവരം ജെഫിന്റെ മാതാപിതാക്കളെ അറിയിച്ചത്.
വൈക്കം തോട്ടകത്തുള്ള ബഥേല്‍ ഹോസ്ബെല്‍ അസംബ്ലിയിലെ ഒരേ കല്ലറയിലാണു ജെഫിനെയും സുമിയെയും സംസ്‌കരിച്ചത്. ഇന്നലെ സംസ്‌കാരച്ചടങ്ങുകള്‍ക്കെത്തിയ എല്ലാവരുടെയും മനസ്സില്‍ സങ്കടം നിറച്ചത് ഒന്നുമറിയാതെ മുത്തശ്ശിയുടെ കൈകളില്‍ വിശ്രമിച്ചിരുന്ന ആല്‍ഫിയ ആയിരുന്നു.
അതേസമയം വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് ജെഫിന്‍ യാത്രയായത്. യാത്രാസൗകര്യമുള്ള സ്ഥലത്ത് ഒരു കൊച്ചുവീട്. അതായിരുന്നു ജെഫിന്റെയും സുമിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. വെച്ചൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലുള്ള വീട്ടിലേക്കെത്താന്‍ വള്ളം വേണം. അതുകൊണ്ടാണു രണ്ടു വര്‍ഷം മുന്‍പു സുമിയുടെ നാടായ മല്ലപ്പള്ളിയിലേക്ക് ഇവര്‍ വാടകയ്ക്കു താമസിക്കാന്‍ പോയത്. വെച്ചൂര്‍ പഞ്ചായത്തില്‍ വീടു കിട്ടാനായി ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചു. ആദ്യ പട്ടികയില്‍ പേരുണ്ടായിരുന്നെങ്കിലും രണ്ടാമത്തെ പട്ടികയില്‍ നിന്നു പേര് ഒഴിവാക്കപ്പെട്ടു. ഇതിനെതിരെ അപ്പീലും നല്‍കിയിരുന്നു. എന്നാല്‍ വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാനായി കാത്തു നില്‍ക്കാതെ ഇരുവരും യാത്രയായി.
"
https://www.facebook.com/Malayalivartha
























