മങ്കിപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും.... സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും സംഘം നല്‍കും

മങ്കിപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും.സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും സംഘം നല്‍കും.
യുവാവിനൊപ്പം യാത്ര ചെയ്ത പതിനൊന്ന് പേരെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മാതാപിതാക്കള്‍, ടാക്‌സി - ഓട്ടോ ഡ്രൈവര്‍മാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയമാകാനും നിര്‍ദേശം നല്‍കി.
കേരളത്തിലെ സ്ഥിതി കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാലംഗ കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടര്‍മാരുമാണ് സംഘത്തിലുള്ളത്. സംഘത്തില്‍ ഒരു മലയാളിയുമുണ്ട്.
ആരോഗ്യമന്ത്രാലയത്തിലെ ഉപദേശകന്‍ ഡോ. പി രവീന്ദ്രന്‍, ഡോ.സങ്കേത് കുല്‍ക്കര്‍ണി, ഡോ. അരവിന്ദ് കുമാര്‍, ഡോ.അഖിലേഷ് തോക് എന്നിവരാണ് സംഘത്തിലുള്ളത്.
യു എ ഇയില്‍ നിന്നെത്തിയ കൊല്ലം വാടി ജോനകപ്പുറം സ്വദേശിയായ മുപ്പത്തിയഞ്ചുകാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കേസാണിത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സാംക്രമികരോഗ വിഭാഗത്തില്‍ ചികിത്സയിലാണ് യുവാവ്.
ചൊവ്വാഴ്ചയാണ് യുവാവ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ടാക്‌സിയില്‍ കൊല്ലത്തെത്തിയ ഇയാള്‍ ശരീരത്തില്‍ ചിക്കന്‍ പോക്‌സിന് സമാനമായ കുമിളകള്‍ കണ്ടതോടെ വീട്ടില്‍ കയറാതെ മാതാപിതാക്കളെ വിളിച്ച് ഓട്ടോറിക്ഷയില്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോയി.
പനിയും കടുത്ത തലവേദനയും ശരീരവേദനയും ഉണ്ടായിരുന്നു. യു.എ.ഇയില്‍ ഒപ്പം താമസിച്ചയാള്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതിനാല്‍ തനിക്കും അതാകുമെന്ന സംശയം ഡോക്ടറോട് പ്രകടിപ്പിച്ചു. ഇതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. അവിടെ നിന്ന് രാത്രി പതിനൊന്നോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മങ്കിപോക്സുമായുള്ള സാമ്യം തിരിച്ചറിഞ്ഞ് രക്തസാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ചു. ഇന്നലെ വൈകിട്ട് ലഭിച്ച ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിലെ സ്ഥിതി കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ കേരളത്തില്‍ കൂടുതല്‍ പേരെ ആവശ്യമെങ്കില്‍ ആശുപത്രികളിലെ നിരീക്ഷണത്തിലേക്ക് മാറ്റാന്‍ നടപടി എടുക്കും.പോസിറ്റിവ് ആയ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തില്‍ അടുത്തു യാത്ര ചെയ്ത 11 പേര്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു.
സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ പരിശോധിക്കാനും ആണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.ചികിത്സ, ഐസൊലേഷന്‍, വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ നിരീക്ഷണം എന്നിവയില്‍ വിശദമായ മാര്‍ഗ രേഖയും തയ്യാറാണ്.
https://www.facebook.com/Malayalivartha
























