തൃശൂര്‍ ജില്ലയെ കളിയാക്കി.... മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കം പ്രകോപനത്തിനിടയാക്കി... 45-കാരനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം... സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി പോലീസ് കസ്റ്റഡിയില്‍

തൃശൂരില്‍ മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കം... 45-കാരനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം... സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി പോലീസ് കസ്റ്റഡിയില്‍.
തൃശൂര്‍ ശക്തന്‍ നഗറിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമാണ് സംഭവം നടന്നത്. പാലക്കാട് കണ്ണമ്പ്ര സ്വദേശി പ്രകാശനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ റെജികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശക്തന്‍ നഗറിലെ ബിവറേജസ് ഔട്ട് ലെറ്റില്‍ വച്ചാണ് പ്രകാശനും സുഹൃത്ത് ഷിനുവും തിരുവനന്തപുരം സ്വദേശി റെജി കുമാറും ചേര്‍ന്നു ഷെയറിട്ട് മദ്യം വാങ്ങി മദ്യപിച്ചത്.
ഷോപ്പിംഗ് മാളിന് പിറകില്‍ വച്ച് മദ്യപിക്കുന്നതിനിടെ റെജി കുമാര്‍ തൃശൂര്‍ ജില്ലയെ കളിയാക്കി. ഇത് ഷിനുവിനെ പ്രകോപിപ്പിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഈ സമയം പിടിച്ചുമാറ്റാന്‍ എത്തിയ പ്രകാശനെ റെജികുമാര്‍ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരഞ്ഞു.
ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. മൂക്കിന് ഇടി കിട്ടിയ പ്രതി റെജി കുമാറിനെ ജില്ലാ ആശുപത്രിയിലെ ഡിറ്റക്ഷന്‍ സെന്ററിലേക്കും മാറ്റി.
" f
https://www.facebook.com/Malayalivartha
























