കൈപ്പുഴമുട്ടില്‍ അപകടത്തില്‍പ്പെട്ട ജിഫിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജില്‍ എത്തിച്ച വിഷ്ണുവിനും സുരേഷിനും മറക്കാനാകുന്നില്ല ആ വാക്കുകള്‍....'എന്റെ മക്കള്‍ എന്തിയേ...വല്ലതുംപറ്റിയോ... ആശുപത്രി എത്താറായോ, ഞങ്ങള്‍ക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ...' ദമ്പതിമാരുടെ വേദന നിറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു...

കൈപ്പുഴമുട്ടില്‍ അപകടത്തില്‍പ്പെട്ട ജിഫിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജില്‍ എത്തിച്ചത് കോട്ടയം ക്യു.ആര്‍.എസ്സിലെ ജനറേറ്റര്‍ ടെക്നീഷ്യന്മാരായ പരിപ്പ് സ്വദേശി സുരേഷ് വി.സോമനും, ഒളശ്ശ സ്വദേശി വിഷ്ണുഷാജിയുമാണ്. ദമ്പതിമാരുടെ വേദന നിറഞ്ഞ വാക്കുകള്‍ ഇവര്‍ക്ക് മറക്കാനാകുന്നതേയില്ല.
ബുധനാഴ്ച ജോലി കഴിഞ്ഞ് വൈക്കത്തു നിന്നു തിരിച്ചുവരുന്ന വഴിയാണ് ആള്‍ക്കൂട്ടം കണ്ട് വാഹനം നിര്‍ത്തിയത്. ആ സമയം രണ്ട് കുട്ടികളെയും കരയ്ക്ക് എടുത്തിരുന്നു. ബോധരഹിതരായ ജിഫിനെയും സുനിയെയും തോട്ടില്‍ നിന്നു നാട്ടുകാര്‍ കരയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പിന്നെ ഒന്നും ആലോചിക്കാതെ സര്‍വീസ് വാനിലെ സാധനങ്ങളെല്ലാം ഒതുക്കിവച്ച് അപകടത്തില്‍പ്പെട്ടവരെ വാനില്‍ കയറ്റി. 20 മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
വൈകുന്നേരം് 5.30-ന് സര്‍വീസ് വാന്‍ ഓഫീസിലെത്തിക്കണമെന്ന കാര്യം തന്നെ മറന്നുപോയിരുന്നു. രാത്രി 7.45-ഓടെ ഓഫീസിലെത്തുമ്പോള്‍ വാഹനം നിറയെ രക്തമായിരുന്നു. വാന്‍ കഴുകി വൃത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് വിളിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്.
'ഇന്ന് ജോലിക്ക് എത്തി വാഹനമെടുത്തപ്പോള്‍ വാനിന്റെ ഉള്ളില്‍ അവരുള്ളതു പോലെയുള്ള തോന്നലുണ്ടായി. ആകെ സങ്കടത്തിലായ ദിവസമായിരുന്നു ഇന്ന് . എത്ര ശ്രമിച്ചിട്ടും അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലല്ലോ എന്ന ദുഃഖം മനസ്സില്‍ . രാവിലെ അവിടെ പോകണം എന്ന് കരുതിയെങ്കിലും മനസ്സ് അനുവദിച്ചില്ല. അവരുടെ ചേതനയറ്റ ശരീരം കാണാന്‍.''- സുരേഷും വിഷ്ണുവും കണ്ണീരോടെ പറയുകയാണ്.
https://www.facebook.com/Malayalivartha