തലസ്ഥാനത്തെ ജലാശയങ്ങളിലെ പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പദ്ധതി.... തിരുവനന്തപുരത്തെ രണ്ട് സ്ഥലങ്ങളിലായി 16 ടണ്‍ പ്ലാസ്റ്റിക്കാണ് ഇതുവരെ ജലാശയങ്ങളില്‍നിന്ന് ശേഖരിച്ചത്, മൂന്ന് വര്‍ഷത്തിനുള്ളില്‍ 550 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

തലസ്ഥാനത്തെ ജലാശയങ്ങളിലെ പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പദ്ധതി.... തിരുവനന്തപുരത്തെ രണ്ട് സ്ഥലങ്ങളിലായി 16 ടണ്‍ പ്ലാസ്റ്റിക്കാണ് ഇതുവരെ ജലാശയങ്ങളില്‍നിന്ന് ശേഖരിച്ചത്, മൂന്ന് വര്‍ഷത്തിനുള്ളില്‍ 550 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജര്‍മന്‍ സോഷ്യല്‍ എന്റര്‍പ്രൈസ് പ്ലാസ്റ്റിക് ഫിഷറുമായി സഹകരിച്ചാണ് അലിയന്‍സ് ടെക്നോളജിയും അലിയന്‍സ് സര്‍വീസസും കനാലുകള്‍, നദികള്‍, പോഷകനദികള്‍ എന്നിവയില്‍നിന്നുള്ള പ്ലാസ്റ്റിക് വേര്‍തിരിക്കല്‍ പദ്ധതി നടപ്പാക്കുക. തമ്പാനൂര്‍ തോട്ടില്‍ രണ്ടിടത്തും ഉള്ളൂര്‍ തോട്ടിലുമാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടക്കുന്നത്.
പട്ടം തോട്ടിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം നഗരസഭയുമായും ശുചിത്വ മിഷനുമായും ജലസേചന വകുപ്പുമായും സഹകരിച്ചാണ് പ്ലാസ്റ്റിക് ഫിഷര്‍ പ്രവര്‍ത്തിക്കുന്നത്.
ഏറ്റവും കാര്യക്ഷമമായരീതിയില്‍ നദികളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുകയും പ്രാദേശികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതായി പ്ലാസ്റ്റിക് ഫിഷര്‍ സി.ഇ.ഒ.യും സഹസ്ഥാപകനുമായ കാര്‍സ്റ്റണ്‍ ഹിര്‍ഷ് പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.
"
https://www.facebook.com/Malayalivartha
























