കെ.കെ. രമയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ എം.എം. മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം... സഭ ഇന്നത്തേക്ക് പിരിഞ്ഞു

കെ.കെ. രമയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ എം.എം. മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തില്‍ സഭ മുങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
എം.എം. മണി മാപ്പ് പറയണമെന്ന പ്രതിപക്ഷ ആവശ്യത്തെ തള്ളിയ നിയമമന്ത്രി പി. രാജീവ് മണിയെ ന്യായീകരിക്കുകയും ചെയ്തു. എം.എം. മണി മാപ്പ് പറയണമെന്ന ആവശ്യത്തോട് സ്പീക്കര്‍ എം.ബി. രാജേഷും മുഖം തിരിച്ചു. വിഷയത്തില്‍ ഇടപെടാനായി ചെയറിന് പരിമിധിയുണ്ടെന്ന് സ്പീക്കര്‍ അറിയിച്ചു.
മണിയുടെ പരാമര്‍ശത്തേക്കാള്‍ തങ്ങളെ അത്ഭുതപ്പെടുത്തിയത് മുഖ്യമന്ത്രി അതിനെ ന്യായീകരിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തുകയുണ്ടായി.
അതേസമയം ചോദ്യത്തര വേളയിലേക്ക് കടന്നുവെങ്കിലും ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ ബഹളത്തില്‍ മുങ്ങി. ഇതോടെ ചോദ്യോത്തര വേള തടസപ്പെടുകയും ചെയ്തു. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭാ നടപടികള്‍ വേഗത്തിലാക്കി സഭ പിരിഞ്ഞു.
"
https://www.facebook.com/Malayalivartha























