സംസ്ഥാനത്തു സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ കരുതല്‍ (ബൂസ്റ്റര്‍) ഡോസ് ഇന്നു മുതല്‍ സൗജന്യം

സംസ്ഥാനത്തു സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പ്രതിരോധ വാക്‌സീന്‍ കരുതല്‍ (ബൂസ്റ്റര്‍) ഡോസ് ഇന്നു മുതല്‍ സൗജന്യമായി ലഭ്യമാകും. ആവശ്യത്തിനു വാക്‌സിന്‍ സ്റ്റോക്കുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
4.1 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സീനും 1.5 ലക്ഷം ഡോസ് കോവാക്‌സീനുമാണ് ജില്ലകളിലും സെന്‍ട്രല്‍ സ്റ്റോറിലുമായി കരുതലുള്ളത്. ഇതു തീരുന്ന മുറയ്ക്കു കേന്ദ്രത്തില്‍നിന്നു വാക്‌സീന്‍ ലഭ്യമാക്കും.
നേരത്തേ വാക്‌സീന്‍ ലഭിച്ചിരുന്ന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം കരുതല്‍ ഡോസ് ലഭിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കു സ്‌പോട് രജിസ്‌ട്രേഷനിലൂടെയും വാകസിനെടുക്കാം
രണ്ടാം ഡോസ് വാക്‌സീന്‍ എടുത്ത് 6 മാസം കഴിഞ്ഞവര്‍ക്കാണു കരുതല്‍ ഡോസിന് അര്‍ഹത. ഇതിനിടെ കോവിഡ് വന്നിട്ടുണ്ടെങ്കില്‍ ഭേദമായി 3 മാസം കഴിഞ്ഞിട്ടേ കരുതല്‍ ഡോസ് എടുക്കാവൂ.
ഒരു ഡോസ് മാത്രമെടുത്തവര്‍ക്കു രണ്ടാം ഡോസും ലഭ്യമാണ്. ഒന്നാം ഡോസ് എടുത്തു നിശ്ചിത സമയപരിധി കഴിഞ്ഞവര്‍ക്കും ഇടവേള പരിഗണിക്കാതെ രണ്ടാം ഡോസ് എടുക്കാം. ഇതുവരെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60 വയസ്സ് മുതലുള്ളവര്‍ക്കും മാത്രമാണു കരുതല്‍ ഡോസ് സൗജന്യമായി നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha























