ജലീലിന്റെ പരാതിയിലെടുത്ത ലഹള പ്രകോപന ഗൂഢാലോചന കേസ്... മുന്‍ എം എല്‍ എ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി , കേസ് ഡയറി ഫയല്‍ ഇന്ന് ഹാജരാക്കാന്‍ ഉത്തരവ്

മുന്‍ സി മി പ്രവര്‍ത്തകനും എല്‍ ഡി എഫ് മന്ത്രിസഭയിലെ മുന്‍ മന്ത്രിയുമായ കെ.റ്റി. ജലീലിന്റെ പരാതിയില്‍ സിറ്റി കന്റോണ്‍മെന്റ് പോലീസ് എടുത്ത് ഡി ജി പി യുടെ ഉത്തരവനുസരിച്ച് ക്രൈംബ്രാഞ്ച് എസ്.പി സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്ന ലഹള പ്രകോപന ഗൂഢാലോചന കേസില്‍ മുന്‍ എം എല്‍ എ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യരുതെന്ന് തലസ്ഥാന ജില്ലാകോടതി ഉത്തരവിട്ടു.
ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെയും പി സി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ അന്തിമ തീര്‍പ്പ് വരെയും പി സി യുടെ അറസ്റ്റ് തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി വിലക്കി. കേസ് ഡയറി ഫയല്‍ ഇന്ന് (വെള്ളിയാഴ്ച) ഹാജരാക്കാനും ജഡ്ജി പ്രസുന്‍ മോഹന്‍ ഉത്തരവിട്ടു.
സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ജൂണ്‍ 13 വരെ 208 നാശനഷ്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. തല്‍സമയം ഇതേ കുറ്റത്തിനാണോ കേസെന്ന് കോടതി അഡീ.പ്രോസിക്യൂട്ടര്‍ ഹരീഷ് കുമാറിനോട് ചോദിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിക്കൊണ്ടാണ് പി സിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടത്. ന്യൂസ് വാല്യു ഉണ്ടാക്കാന്‍ ചില മാധ്യമങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ജാമ്യത്തെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച 12 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ആരോപിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എന്‍ ഐ എ കേസുകളിലുമായി എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയിലടക്കം നടന്നു വരുന്ന കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി മാധ്യമ വാര്‍ത്തയായതിനെതിരെ ജലീല്‍ നല്‍കിയ പോലീസ് പരാതിയിലാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
സ്വര്‍ണ്ണക്കടത്തിലും മറ്റും തന്നെയും മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റും ചേര്‍ത്ത് സ്വപ്ന സുരേഷ് മൊഴി കൊടുത്തെന്ന് കാട്ടിയാണ് ജലീലിന്റെ പോലീസ് പരാതി. സ്വപ്ന സുരേഷ് , പി.സി.ജോര്‍ജ് എന്നിവര്‍ക്കെതിരെ 120 (ബി) ( ക്രിമിനല്‍ ഗൂഡാലോചന) ,153 (ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി തോന്ന്യാസമായി പ്രകോപനം ഉണ്ടാക്കല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടന്ന് രഹസ്യമൊഴി കോടതിയില്‍ കൊടുത്തത് മാധ്യമ വാര്‍ത്തയായാല്‍ എങ്ങനെ സര്‍ക്കാരിനെതിരായ ഗൂഢാലോചനയാകുമെന്ന് പി സി ജോര്‍ജിന് വേണ്ടി അഡ്വ.ശാസ്തമംഗലം അജിത് കുമാര്‍ വാദിച്ചു.35 വര്‍ഷം എം എല്‍ എ യും പൊതുപ്രവര്‍ത്തകനുമായ തന്നെ കാണാന്‍ സ്വപ്നക്ക് വന്നു കൂടെ.അതിലെന്താണ് തെറ്റ്. പൊതുപ്രവര്‍ത്തകരെ കാണാന്‍ എല്ലാ തുറയിലുള്ളവരും വരാറുണ്ട്. താനും സ്വപ്നയും തമ്മില്‍ സംസാരിച്ചു കൂടേ.
അതെങ്ങനെ സര്‍ക്കാരിനെതിരായ ഗൂഡാലോചനയാകും. ആരോപണം കളവാണെങ്കില്‍ അപകീര്‍ത്തി കേസ് കൊടുക്കാതെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഈ യുഗത്തില്‍ വിമര്‍ശന സ്വാതന്ത്ര്യത്തില്‍ മേലുള്ള കടന്നുകയറ്റമാണ് കേസ്.
ഭരണഘടന അനു ഛേദം 19 വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു.
പോലീസ് അധികാരത്തിന്റെ ദുരുപയോഗമാണ് കേസെന്നും പി സി വാദിച്ചു.താന്‍ നിയമത്തിന്റെ മുന്നില്‍ നിന്നും ഒളിച്ചോടുന്ന ആളല്ല. ഈ യുഗത്തില്‍ ഒരാള്‍ക്ക് മറ്റൊരാളെ ഫെയര്‍ ക്രിറ്റിസിസം എന്ന രീതിയില്‍ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. അപകടകരമായ അവസ്ഥയിലുള്ള പോലീസ് രാജാണ് സംസ്ഥാനത്ത് നടക്കുന്നത്.
79 വയസ്സുള്ള വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുള്ള ആളാണ് താന്‍. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിച്ച ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ബോധിപ്പിച്ചു.
"
https://www.facebook.com/Malayalivartha























