നീറ്റ് പരീക്ഷാ തട്ടിപ്പില്‍ അറസ്റ്റിലായ പ്രതികൾ നടത്തിയത് വൻ റാക്കറ്റ്; അഡ്മിറ്റ് കാർഡിലെ ഫോട്ടോയടക്കം മാറ്റിയാണ് ആൾമാറാട്ടം നടത്തിയതെന്നാണ് സിബിഐ! അറസ്റ്റിലായ എട്ടുപേരും ആള്‍മാറാട്ടം നടത്താന്‍ പദ്ധതിയിട്ടത് വിദ്യാര്‍ഥികളുടെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും തരപ്പെടുത്തി

നീറ്റ് പരീക്ഷാ തട്ടിപ്പില്‍ അറസ്റ്റിലായ പ്രതികൾ നടത്തിയത് വൻ റാക്കറ്റെന്ന് കണ്ടെത്തലാണ് പുറത്ത് വരുന്നത്. അഡ്മിറ്റ് കാർഡിലെ ഫോട്ടോയടക്കം മാറ്റിയാണ് ആൾമാറാട്ടം നടത്തിയതെന്നാണ് സിബിഐയുടെ പുതിയ കണ്ടെത്തല്‍. കൂടൂതൽ അറസ്റ്റിലേക്ക് നീങ്ങാനാണ് സിബിഐയുടെ ഇപ്പോഴത്തെ നീക്കം.
ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയ കേസില്‍ ഇന്നലെ എട്ട് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത് ദില്ലിയിൽ നിന്നാണ് എട്ട് പേരെയും അറസ്റ്റ് ചെയ്തത്. 11 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദില്ലി, ഹരിയാന സംസ്ഥാനങ്ങളിലെ സെന്‍ററുകളിലാണ് നീറ്റ് പരീക്ഷയ്ക്കിടെ തട്ടിപ്പ് നടന്നത്. കേസുമായി ബന്ധപ്പെട്ട് കൂടൂതൽ അന്വേഷണം നടക്കുകയാണെന്ന് സിബിഐ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഇവർ യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് പകരം വലിയ തുക വാങ്ങി പരീക്ഷ എഴുതാന്‍ ശ്രമിച്ചവരാണ്. വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം ഉറപ്പുനല്‍കിയായിരുന്നു തട്ടിപ്പിന് പദ്ധതിയിട്ടത്. വിദ്യാര്‍ഥികളുടെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും തരപ്പെടുത്തിയാണ് പ്രതികള്‍ ആള്‍മാറാട്ടം നടത്താന്‍ പദ്ധതിയിട്ടതെന്ന് സിബിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ആഗ്രഹിക്കുന്ന പരീക്ഷാകേന്ദ്രങ്ങള്‍ ലഭിക്കുന്ന തരത്തില്‍ കൃത്രിമം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടത്. വിദ്യാര്‍ഥികള്‍ക്ക് പകരം പരീക്ഷയെഴുതാന്‍ കഴിയുന്നവിധം ഫോട്ടോകള്‍ ഇവര്‍ മോര്‍ഫ് ചെയ്തതായും സിബിഐയുടെ എഫ്‌ഐആറില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























