തൃശൂര്‍ തളിക്കുളം ദേശീയപാതയിലെ കുഴിയില്‍ വീണ് പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

തൃശൂര്‍ തളിക്കുളം ദേശീയപാതയില്‍ കുഴിയില്‍ വീണ് പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു അപകടം.
അരുവായ് സ്വദേശി സനു വി.ജെയിംസ്(29) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ചികിത്സയിലായിരുന്ന സനു ഇന്നലെ അര്‍ധരാത്രിയോടെ മരിച്ചു.
അതേസമയം ഒരു മാസത്തെ അവധിക്ക് നാട്ടില്‍ എത്തിയ പ്രവാസി യുവാവായ ഗോപകുമാറിന് കഴിഞ്ഞ തിങ്കളാഴ്ച ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഗോപകുമാറിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി.
ന്യൂറോസര്‍ജറി വിഭാഗം കിണഞ്ഞു ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല. 13ന് രാത്രിയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. പിന്നീട് ആശുപത്രി അധികൃതര്‍ അവയവദാനത്തിനു ബന്ധുക്കളെ സമീപിക്കുകയായിരുന്നു. അവര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങില്‍ അറിയിച്ചു.
മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന സാനിയ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്കാണ് ഗോപകുമാറിന്റെ കരള്‍ മാറ്റി വച്ചത്. രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയാണ് ഒരു വൃക്ക സ്വീകരിച്ചത്. രണ്ടാമത്തെ വൃക്ക കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിക്കു ദാനം ചെയ്തു. ഹൃദയവും കോര്‍ണിയയും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും ദാനം ചെയ്തു.
ഓര്‍മയുടെ ജാഫ്‌സ മേഖലാ പ്രവര്‍ത്തകനായിരുന്നു ഗോപകുമാര്‍. ഒട്ടേറെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന വ്യക്തിയായിരുന്നു ഈ യുവാവ്. മകന്‍ നഷ്ടപെട്ട തീരാദുഃഖത്തിനടയിലും മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് നിരവധിപേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് നല്‍കാന്‍ സഹായകമായ തീരുമാനമെടുത്ത കുടുംബത്തെ സമൂഹം ചേര്‍ത്ത് പിടിക്കണമെന്ന് ഓര്‍മ അഭ്യര്‍ഥിക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha



























