സിപിഎമ്മും കൈവിട്ടു വിഷമാശാന്‍ ഒറ്റയ്ക്കായി ജനങ്ങള്‍ കേറി മേഞ്ഞു മാളത്തിലൊളിച്ച് പിണറായി

ഇത്രയും നാള്‍ എംഎം മണിയെ പിന്തുണച്ച സിപിഎമ്മിന് ഇത് എന്തുപറ്റി. എം.എം.മണിയുടെ പ്രസ്താവനയില്‍ സിപിഎമ്മില്‍ കടുത്ത അതൃപ്തി അറയിച്ചിരിക്കുന്നു. അധികാരം ഉള്ളതുകൊണ്ട് എന്തും വിളിച്ചു പറയാം എന്നുള്ള ലൈസന്‍സ് എംഎം മണ ഇവിടെ ഉപയോഗിക്കുകയാണ്. എന്നാല്‍ പൊതു ജനങ്ങള്‍ ഒരുമിച്ചിറങ്ങിയതോടെ വെട്ടിലായ സിപിഎം മഴിയെ കയ്യൊഴിയുകയല്ലാതെ നിവര്‍ത്തിയില്ലാതായി. എന്നാല്‍ ഇക്കാര്യത്തില്‍ പിണറായി എംഎം മണിക്കൊപ്പമാണെന്നാതാണ് അദേഹത്തിന്റെ ശരീര ഭാഷയുടെ വ്യക്തമാകുന്നത്. സിപിഎമ്മിലെ ഭൂരിഭാഗം പേര്‍ക്കും ഈ അഭിപ്രായമാണെങ്കിലും. എംഎം മണിയെ ചേര്‍ത്തു നിര്‍ത്തുകയാണ് പിണറായി. കാരണം പിണറായിക്കുവേണ്ടിയാണ് ഞാന്‍ ഈ സംസാരിച്ചത് എന്നാണല്ലോ എംഎം മണി പറഞ്ഞു വയ്ക്കുന്നത്. മാത്രമല്ല പരാമര്‍ശത്തില്‍ മണി മാപ്പു പറയാത്തതും പിണറായിയുടെ ആ പിന്തുണ കൊണ്ടു തന്നെയാണ്. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഓടിയൊളിക്കുന്ന മുഖ്യനെയാണ് നാം കണ്ടത്. ഇതുവരെയും അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടും ഇല്ല.
പിണറായി അങ്ങനെയാണെങ്കിലും എം.എം.മണിയുടെ പ്രസ്താവനയില്‍ ഭൂരിഭാഗം സിപിഎം നേതാക്കളും കടുത്ത അതൃപ്തിയിലാണ്. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ മണിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. അനാവശ്യ പരാമര്‍ശം രാഷ്ട്രീയമായും ദോഷം ചെയ്യുമെന്നാണ് സെക്രട്ടേറിയറ്റിലെ വിലയിരുത്തല്‍. എം.എം.മണിയുടെ വാക്കുകള്‍ പല തരത്തിലാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്. മഹതി വിധവയായിപ്പോയി, അതവരുടെ വിധി എന്നീ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തുനിന്നുമാത്രമല്ല ഇടതുസഹയാത്രികരില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനമുയരുന്നതിനിടയാക്കി. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. മണിയുടെ പ്രസ്താവനയ്‌ക്കെതിരെ അംഗങ്ങള്‍ നിശിത വിമര്‍ശനം ഉന്നയിച്ചു. ഒരാള്‍ പോലും മണിയുടെ പ്രസ്താവനയെ അനുകൂലിച്ചില്ല. കെ.കെ.രമക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ രാഷ്ട്രീയമായി വിപരീതഫലമുണ്ടാക്കുമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. കെ.കെ.രമ തുടര്‍ച്ചയായി നിയമസഭയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അലോസരം സൃഷ്ടിക്കുന്നുണ്ടെങ്കിലും അനാവശ്യപരാമര്‍ശങ്ങള്‍ നടത്തുന്നത് രമയെ ചര്‍ച്ചാകേന്ദ്രമാക്കി നിര്‍ത്തും. അത്തരം സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ് എന്നാണ് സെക്രട്ടേറിയറ്റിലുയര്‍ന്ന അഭിപ്രായം.
മണിയുടേത് സെല്‍ഫ് ഗോളായി പോയി എന്ന തരത്തില്‍ അഭിപ്രായങ്ങളുയര്‍ന്നെങ്കിലും തിരുത്തണം എന്ന നിലയിലേക്ക് ചര്‍ച്ചകള്‍ നീങ്ങിയില്ല. തുടര്‍ച്ചയായി ഇത്തരം വിവാദപരാമര്‍ശങ്ങള്‍ നടത്തുന്നത് ഭൂഷണമാണോ എന്നത് സ്വയം ചിന്തിക്കേണ്ടതാണ് എന്നാണ് നേതാക്കള്‍ പറയുന്നത്. സെക്രട്ടേറിയറ്റിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എം.എം.മണിയെ തള്ളിപ്പറഞ്ഞുമില്ല. എന്നാല്‍ എം.എം.മണി പറഞ്ഞ വാക്കുകളെ സിപിഎം ന്യായീകരിക്കുന്നുണ്ടോ എന്നചോദ്യത്തിന് വിഷയം ചര്‍ച്ച ചെയ്തില്ലെന്നുപറഞ്ഞ് കോടിയേരി ഒഴിഞ്ഞുമാറുകയായിരുന്നു. അന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.എം.മണി പങ്കെടുത്തിരുന്നില്ല. സെക്രട്ടേറിയറ്റ് ചേരുന്ന സമയത്ത് എം.എല്‍.എ ഹോസ്റ്റലിലെ തന്റെ മുറിയില്‍ വിവാദത്തിന് മാധ്യമങ്ങളോട് മറുപടിപറയുകയായിരുന്നു അദ്ദേഹം.
അതേസമയം വിവാദങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍. മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 'മണിയുടെ മുഖവും ചിമ്പാന്‍സിയുടെ മുഖവും ഒന്നുപോലെയാണെന്നും ഒറിജിനല്ലാതെ കാണിക്കാന്‍ പറ്റുമോ. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടത്' എന്ന രീതിയില്‍ സുധാകരന്‍ തിരിച്ചടിച്ചിരുന്നു. ഇതും വലിയ വിവാദമായി മാറി സുധാകരന്റെ അധിക്ഷേപത്തിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നത്.
പിന്നാലെ 'പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോള്‍ തോന്നിയെന്നും തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നം സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോള്‍, പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു' എന്നായിരുന്നു സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കയ്യില്‍ വെച്ചേരെ എന്ന് എം.എം.മണി. ഇവിടെ നിന്നും തരാനൊട്ടില്ല താനും എന്നും എംഎം മണി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/Malayalivartha























