മിന്നലുമടിച്ചില്ല... മാനവും ഇടിഞ്ഞില്ല, സദാചാര ഗുണ്ടകൾക്ക് വേറിട്ട പ്രതിഷേധം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരുമിച്ച് ഇരിക്കാവുന്ന ഇരിപ്പിടം വെട്ടിപ്പൊളിച്ച സദാചാര ഗുണ്ടകൾക്ക് വേറിട്ട പ്രതിഷേധം രേഖപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍. വിദ്യാര്‍ത്ഥികളെല്ലാം സീറ്റുകളില്‍ അങ്ങ് ഒത്തുകൂടി…. ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല,സിഇടിക്കാര്‍ക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
CET (തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാർഥികൾ, ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി!
ഇതിന് മനോഹരമായ ഒരു മറുപടി CET യിലെ മിടുക്കർ നൽകി. അവർ കൂട്ടുകാരെല്ലാവരും ചേർന്നു ഈ സീറ്റുകളിൽ അങ്ങ് ഒത്തുകൂടി….
ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല,CETക്കാർക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു.
Proud to be a CETian
https://www.facebook.com/Malayalivartha