സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയത് മുതല്‍ സര്‍ക്കാരിന്റെ സമനില തെറ്റി, ഉത്സവപ്പറമ്പില്‍ ആന വിരണ്ടേ എന്ന് വിളിച്ചു കൂവി മാല പൊട്ടിച്ചോടുന്ന കള്ളനെ പോലെയാണ് പിണറായി സര്‍ക്കാര്‍, കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാമെന്ന് കരുതേണ്ടെന്ന് കുമ്മനം രാജശേഖരന്‍

ഉത്സവപ്പറമ്പില്‍ ആന വിരണ്ടേ എന്ന് വിളിച്ചു കൂവി മാല പൊട്ടിച്ചോടുന്ന കള്ളനെ പോലെയാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍ എന്ന് കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനുമുള്ള പങ്കിനെപ്പറ്റി സ്വപ്ന സുരേഷ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ മുതല്‍ സര്‍ക്കാരിന്റെ സമനില തെറ്റി.
മുഖ്യമന്ത്രിക്ക് ഭീഷണി എന്നു തോന്നിയവരെ എല്ലാം പോലീസിനെ ദുരുപയോഗം ചെയ്ത് അറസ്റ്റു ചെയ്യുകയാണ്.അനാവശ്യ വിഷയങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങളെ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുകയാണ് പിണറായി വിജയനും പാര്‍ട്ടിയും ചെയ്യുന്നതെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും പിന്മാറി, പിണറായി ഇട്ട ചൂണ്ടയില്‍ കൊത്തി കുരുങ്ങി കിടക്കുകയാണ് പ്രതിപക്ഷ കക്ഷികളില്‍ പലരും. ഇത്തരം കുതന്ത്രങ്ങളിലൂടെ കേരളത്തിലെ പ്രബുദ്ധ ജനതയെ പറ്റിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട എന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് പോലും വിലക്ക് ഏര്‍പ്പെടുത്തി. സംരക്ഷണം എന്ന പേരില്‍ ഗതാഗതം തടഞ്ഞുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. അടിയന്തിരാവസ്ഥയെ ലജ്ജിപ്പിക്കുന്ന നടപടികള്‍ ചെയ്തിനു ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടി അതിനെ നിര്‍ലജ്ജം ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha