ഡ്രൈവറുടെ മുഖത്ത് മുന്നിലുള്ള ബസ് ജീവനക്കാരൻ അടിച്ചു, കോഴിക്കോട് നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ വാക്ക് തർക്കം കയ്യാങ്കളിയിലെത്തി...

സമയ ക്രമത്തെ ചൊല്ലിയുണ്ടായ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം അവസാനിച്ചത് കയ്യാങ്കളിയിൽ. കോഴിക്കോട് സിറ്റി നഗരത്തിലാണ് സംഭവം അരങ്ങേറിയത്. സിറ്റി ബസ് തൊട്ട് പുറകിലുള്ള ബസ് സ്റ്റോപ്പില്‍ അധികസമയം നിര്‍ത്തിയിട്ടതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അടിപിടിയിൽ കലാശിച്ചത്.
സംഭവം നോക്കിനിന്ന നാട്ടുകാർ തന്നെ ഇടപെട്ട് ബസ് ജീവനക്കാരെ പിന്തിരിപ്പിച്ചു. ഇരു ബസ്സുകാർക്കും പരാതി ഇല്ലെങ്കിലും പൊതു സ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിനും റോഡ് തടസ്സപ്പെടുത്തിയതിനും ടൗൺ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ബസ് സ്റ്റോപ്പിൽ അസഭ്യം വിളിച്ചുകൊണ്ടുള്ള തർക്കത്തിനിടെ ഡ്രൈവറുടെ മുഖത്ത് മുന്നിലുള്ള ബസ് ജീവനക്കാരൻ അടിച്ചു. ഇതിനെ തുടർന്നാണ് യാത്രക്കാർ നോക്കി നിൽക്കെ അടി തുടങ്ങിയത്. പത്ത് മിനുട്ടോളം സ്ഥലത്ത് സംഘർഷം നിലനിന്നിരുന്നു. വിദ്യാർത്ഥികളടക്കമുള്ളവർ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. രണ്ട് ബസുകളും പൊലീസ് പിടികൂടി. ബസുകളുടെയും പെർമിറ്റ് റദ്ദ് ചെയ്യുന്നതിനും ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുവാനും എ.സി.പി നിർദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha