എസ്.ഇ.ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു

എസ്.ഇ.ശങ്കരന്‍ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. ഇ.എസ്. ഉണ്ണികൃഷ്ണനാണ് പുതിയ മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തി. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നു മുതല്‍ ഒരുവര്‍ഷത്തേക്കുള്ള മേല്‍ശാന്തിമാരെയാണ് തെരഞ്ഞെടുത്തത്.ദേവസ്വം അധികൃതരുടെയും ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. എസ്.ഇ.ശങ്കരന്‍ നമ്പൂതിരി കോട്ടയം തിരുവഞ്ചൂര്‍ സൂര്യഗായത്രം കുടുംബാംഗമാണ്. നിലവില്‍ ബംഗുളൂരു ജാലഹളളി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. തൃശൂര്‍ പുന്നംപറമ്പ് എടക്കാനം ഇല്ലം കുടുംബാംഗമാണ്. നിലവില്‍ കരുമക്കാട് ശിവക്ഷേത്രം മേല്‍ശാന്തിയാണ്.ഉഷഃപൂജയ്ക്കുശേഷമാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചത്. പന്തളം വടക്കേ കൊട്ടാരത്തില്‍ പന്തളം കൈപ്പുഴ ലക്ഷ്്മിവിലാസം കൊട്ടാരത്തില്‍ ശരണ്‍വര്‍മ ശബരിമല മേല്‍ശാന്തിയുടെയും പന്തളം വടക്കേ കൊട്ടാരത്തില്‍ ശിശിര മാളികപ്പുറം മേല്‍ശാന്തിയുടെയും നറുക്കുകള്‍ എടുത്തു. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി അംഗീകരിച്ച പട്ടികയില്‍ നിന്നായിരുന്നു നറുക്കെടുപ്പ്. ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് 14 പേരും മാളികപ്പുറം ക്ഷേത്രത്തിലേക്ക് അഞ്ചുപേരുമായിരുന്നു പട്ടികയിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha