തനിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ നേതൃത്വം ശ്രമിച്ചുവെന്ന് വിഎസ്, സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും വാളെടുത്ത് വിഎസിന്റെ അഭിമുഖം

സിപിഐ(എം). സംസ്ഥാന നേതൃത്വത്വത്തിനെതിരേ വീണ്ടും വാളെടുത്ത് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്‍. തനിക്കു സീറ്റു തരാതിതിക്കാന്‍ ചിലര്‍ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടാനുള്ള ചില നേതാക്കളുടെ ശ്രമമാണ് സിപിഎമ്മിനു കഴിഞ്ഞ തെരഞ്ഞെടുപ്ില്‍ തോല്‍വിയുണ്ടാക്കിയതെന്നും ജനശക്തി വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വിഎസ് പറഞ്ഞു. സിപിഐ(എം) വിഭാഗീയതയുടെ ഭാഗമായുണ്ടായതാണ് ജനശക്തി വാരിക. ഇടയ്ക്ക് നിര്‍ത്തിയ ജനശക്തി വീണ്ടും സജീവമാവുകയാണ്. അതിന്റെ ഭാഗമായാണ് വിഎസിന്റെ അഭിമുഖം. വിഎസിന്റെ അഭിമുഖം വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്താനാണ്‌സാധ്യത്.
എന്നാല്‍ വിഎസിന്റെ അഭിമുഖം പരിശോധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജനശക്തി വാരികയ്ക്ക് അഭിമുഖം നല്‍കിയിരുന്നു. എന്നാല്‍ അത് പാര്‍ട്ടി പരിശോധിച്ച് തെറ്റില്ലന്ന് കണ്ടെത്തിയിരുന്നു.
2006ലെ തെരഞ്ഞെടുപ്പില്‍ തനിക്കു സീറ്റ് നല്‍കരുതെന്നാണ് ചിലയാളുകള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. മഅ്ദനി, കിദനി തുടങ്ങിയിട്ടുള്ള വര്‍ഗീയപാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍, ആഹാ ഇങ്ങനെയാണോ പാര്‍ട്ടി എന്ന നിലയില്‍ മതേതരജനവിഭാഗങ്ങളുടെ എതിര്‍പ്പുണ്ടായി. അങ്ങനെയാണു തോറ്റത്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളിനെ ഒഴിവാക്കിയതും തിരിച്ചടിയാണ്. കോണ്‍ഗ്രസിനെതിരെയും വര്‍ഗീയ പാര്‍ട്ടികള്‍ക്കെതിരെയും പോരാടിക്കൊണ്ടിരിക്കുന്ന നയത്തില്‍നിന്നു വ്യതിചലിച്ചതുകൊണ്ടാണ് ആര്‍.എസ്പി മുന്നണി വിട്ടുപോയതെന്നും വി എസ്. കുറ്റപ്പെടുത്തുന്നു. നേതൃത്വത്തിന്റെ ഈ തെറ്റുകളൊക്കെ ക്ഷീണമുണ്ടാക്കിവി എസ് പറയുന്നു.
തെറ്റു തിരുത്തി മുന്നോട്ടു പോകണമെന്നാണു 21ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നയമെന്നും വി എസ് ചൂണ്ടിക്കാട്ടി. എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തിനെതിരായ നിലപാടുകള്‍ അഭിമുഖത്തില്‍ ശക്തമായി ആവര്‍ത്തിക്കുന്ന വി എസ്, ഇക്കാര്യത്തില്‍ സിപിഐ(എം) നേതൃത്വവും താനും ഒരുവഴിക്കാണെന്ന സൂചനയും നല്‍കുന്നു. 2004ല്‍ ലോക്‌സഭയില്‍ 20ല്‍ 18സീറ്റിലും എല്‍.ഡി.എഫ് ജയിച്ചു. വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയതിന്റെയും ജനതാദളിനെ ഒഴിവാക്കിയതിന്റെയും ഫലമായി 2009ല്‍ അത് നാലായി ചുരുങ്ങി. സിപിഐ(എം), സിപിഐ, ആര്‍.എസ്പി, ജനതാദള്‍ എന്നിവ യോജിച്ചാണു 2004ല്‍ 20ല്‍ 18 സീറ്റ് കിട്ടിയത്. തന്റെ നേതൃത്വത്തില്‍ മത്സരിച്ചപ്പോഴാണ് 2006ല്‍ 98 സീറ്റ് കിട്ടിയതെന്നും പറയുന്ന വി എസ്, ആര്‍.എസ്പി, ജനതാദള്‍ കക്ഷികളെ തിരിച്ചുകൊണ്ടുവരണമെന്നാണ് ആഗ്രഹമെന്നും അഭിമുഖത്തില്‍ പറഞ്ഞുവയ്ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha