ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്യാപക പ്രതിഷേധം, രഹസ്യമായി ഉടുപ്പഴിച്ച വനിതകള്‍ക്ക് സീറ്റ് കിട്ടിയിട്ടുണ്ടെന്ന് ചെറിയാന്‍ഫിലിപ്പ്

സ്ത്രീകള്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ചെറിയാന്‍ ഫിലിപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നുമാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതാണ് ഇപ്പോള്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.
കോണ്‍ഗ്രിസന്റെ മുന്‍ നേതാവും ഇപ്പോള്‍ സിപിഐ(എം) സഹയാത്രികനുമായി ചെറിയാന്‍ ഫിലപ്പിന്റെ ഈ ഫെയ്‌സ് ബുക്ക് പോസ്റ്റിനെതിരെ വിവിധ സ്ത്രീ സംഘടനകള്‍ രംഗത്തുവന്നു.സ്ത്രീത്വത്തെ ചെറിയാന്‍ ഫിലിപ്പ് അപമാനിച്ചെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ ആരോപണം. സിപിഐ(എം) നേതൃത്വത്തിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷനും ഈ പ്രസ്താവന അതിരുകടന്നുവെന്ന് വ്യക്തമാക്കി. പോസ്റ്റ് പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം.
സ്ത്രീകളെ അടച്ചാക്ഷേപിച്ച പരാമര്‍ശത്തില്‍ ചെറിയാന്‍ ഫിലിപ്പ് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടു. പോസ്റ്റ് അതിരുവിട്ടതാണെന്നായിരുന്നു സിപിഐ(എം) സംഘടനയായ മഹിളാ അസോസിയേഷന്റേയും നിലപാട്.
സംഭവം സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്ന് കോണ്‍ഗ്രസ് മഹിളാ നേതാക്കള്‍ വ്യക്തമാക്കി. അങ്ങേയറ്റത്തെ കൊടും ക്രൂരതയാണിതെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കിയപ്പോള്‍ ആരോപണത്തെ നിയമപരമായി നേരിടുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ അവഗണിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ തൃശൂരില്‍ ഉടുപ്പഴിക്കല്‍ സമരം നടത്തിയിരുന്നു. ഇതാണ് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പരാമര്‍ശ വിധേയമായത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ചെറിയാന്‍ ഫിലിപ്പ് തന്നെ വിശദീകരണവുമായി രംഗത്തുവന്നു. ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ലന്നും ഒരു സ്ത്രീയെയും ഞാന്‍ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ലന്നും ചെറിയാന്‍ഫിലിപ്പ് പറഞ്ഞു. സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ് താന്‍. സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത്. ഈ സാംസ്‌കാരിക ജീര്‍ണതക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സ്ത്രീ തന്നെയാണ് സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാന്‍ പരോക്ഷമായി വിമശിച്ചത്. പോസ്റ്റ് പിന്‍വലിക്കാതെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ചെറിയാന്‍ ഫിലിപ്പ്. ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിന് താഴെ വിമര്‍ശനങ്ങള്‍ നിറയുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha