കളിമുടക്കുമെന്ന് ഭീഷണി, ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനക്രിക്കറ്റ് മത്സരം നടക്കാനിരിക്കുന്ന രാജ്‌കോട്ടില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനക്രിക്കറ്റ് മത്സരം നടക്കാനിരിക്കുന്ന രാജ്‌കോട്ടില്‍ ശനിയാഴ്ച രാത്രി മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. ഞായറാഴ്ചത്തെ മത്സരം തടയുമെന്ന പട്ടേല്‍ പ്രക്ഷോഭനേതാവ് ഹര്‍ദിക് പട്ടേലിന്റെ ഭീഷണിയെ തുടര്‍ന്നാണ് തീരുമാനം. സ്‌റ്റേഡിയത്തില്‍ പ്രതിഷേധിയ്ക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി 10 മണിമുതല്‍ തിങ്കളാഴ്ച രാവിലെ എട്ടുമണിവരെയാണ് നിരോധനം.
അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം സമാധാനാന്തരീക്ഷത്തില്‍ നടത്താനും അഭ്യൂഹങ്ങള്‍ പടരുന്നത് തടയാനുമാണ് നിരോധനമെന്ന് ജില്ലാ കളക്ടര്‍ മനീഷാ ചന്ദ്ര പറഞ്ഞു. രാജ്‌കോട്ടിലെ ഖാന്ദേരി ഗ്രാമത്തിലെ എസ്.സി.എ സ്‌റ്റേഡിയത്തിലാണ് മൂന്നാം ഏകദിനം നടക്കാനിരിയ്ക്കുന്നത്.
സ്‌റ്റേഡിയത്തിനുള്ളില്‍ പ്രതിഷേധിയ്ക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഇരു ടീമംഗങ്ങളെയും അകത്തേക്ക് കയറാന്‍ അനുവദിയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ഒരുദിവസത്തിനു ശേഷമാണ് നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. കളി കാണാനുള്ള ടിക്കറ്റുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും അകത്ത് കയറുമെന്നുമാണ് ഹര്‍ദിക്കിന്റെ പ്രഖ്യാപനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha