കാഞ്ചനമാലയുടെ ആ സ്‌നേഹം എനിക്ക് തിരിച്ചറിയാം; കാരണം...

എന്നു നിന്റെ മൊയ്തീന്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത സിനിമയാണ്. സിനിമയുടെ പ്രമേയം ഏല്‍പ്പിച്ച ആഘാതം കാഞ്ചനമാല എന്ന അനശ്വര പ്രണയിനിയോട് മലയാളികളുടെ ആദരവ് പതിമടങ്ങ് വര്‍ധിപ്പിച്ചു. പലരും വാക്കുകള്‍ക്കൊണ്ട് കാഞ്ചന മാലയുടെ പ്രണയത്തെ പുകഴ്തി രംഗത്തെത്തി. എന്നിട്ടും മൊയ്തീന്റെ സ്മാരക സേവാമന്ദിരമെന്ന സ്വപ്‌നം കാഞ്ചനയ്ക്ക് മുന്നില്‍ വിജയം കാണാതെനിന്നു. ഇതിനിടയിലാണ് ജനപ്രിയനടന്‍ ദിലീപ് കാഞ്ചനമാലയെ തേടിയെത്തിയത്.കാഞ്ചനമാലയുടെ വിശേഷങ്ങള്‍ അന്വേഷിച്ച് ഫോണിലൂടെയാണ് ദിലീപ് ആദ്യം ബന്ധപ്പെട്ടത്. ചേച്ചീ എന്ന് വിളിച്ചോട്ടെ എന്ന ചോദ്യത്തിന് മോന്‍ അമ്മേ എന്ന് വിളിച്ചോളാനായിരുന്നു ദിലീപിന് കാഞ്ചനമാലയുടെ മറുപടി. തുടര്‍ന്ന് കാഞ്ചനമാലയുടെ ബുദ്ധിമുട്ട് നേരിട്ടറിഞ്ഞ ദിലീപ് സഹായിക്കാമെന്ന് വാക്കുനല്‍കുകയായിരുന്നു.
മൊയ്തീന്റെ പേരിലുള്ള സേവാമന്ദിറിന് ഇതുവരെ സ്വന്തമായി ഒരു കെട്ടിടമില്ല. മഴപെയ്താല്‍ ചോരുന്ന ഷെഡ്ഡിലാണ് നിലവില്‍ സേവാമന്ദിറിന്റെ പ്രവര്‍ത്തനം. ഇതിന് പകരം പുതിയ കെട്ടിടം നിര്‍മിച്ചുനല്‍കാമെന്നാണ് ദിലീപ് കാഞ്ചനമാലയ്ക്ക് വാക്കുനല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha