ട്രാന്‍സ്‌പോര്‍ട്ട് പണിമുടക്ക് : വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി എംപ്‌ളോയീസ് അസോസിയേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ 24 മണിയ്ക്കൂര്‍ പണിമുടക്ക് നടത്താനൊരുങ്ങുന്നു. തിങ്കളാഴ്ച അര്‍ദ്ധ രാത്രി മുതലാണ് പണിമുടക്ക് ആരംഭിയ്ക്കുക.
ദേശസാത്കൃത റൂട്ടുകളും സൂപ്പര്‍ക്‌ളാസ് പെര്‍മിറ്റുകളും സംരക്ഷിയ്ക്കുക,കുടിശ്ശിക ക്ഷാമബത്ത അനുവദിയ്ക്കുക, പുതിയ ബസുകള്‍ നിരത്തിലിറക്കി സര്‍വീസുകള്‍ കാര്യക്ഷമമാക്കുക, എംപാനല്‍ ദിവസ വേതനം അഞ്ഞൂറ് രൂപയാക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്കിന് ഒരുങ്ങുന്നത്. മന്ത്രി വിളിച്ച് ചേര്‍ത്ത യോഗം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നേതാക്കള്‍ സമരത്തിലേയ്ക്ക് നീങ്ങുന്നത്. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാണെന്ന് കെഎസ്ആര്‍ടിസി എംഡി ആന്ററണി ചാക്കോ അറിയിച്ചു.
പണിമുടക്കില്‍ പങ്കെടുന്നില്ലെന്ന് ടിഡിഎഫ്, കെഎസ്ടി, എംപ്‌ളോയീസ് സംഘ്, ട്രാന്‍സ്‌പോര്‍ട്ട് എംപ്‌ളോയീസ് യൂണിയന്‍ (എഐടിയുസി) എന്നീ സംഘടനകള്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha