46 ഭാര്യമാര്‍ രക്ഷപ്പെട്ടു, അട് ആന്റണിക്ക് നടത്തിയ എച്ച്‌ഐവി ടെസ്റ്റ് റിപ്പോര്‍ട്ട് നെഗറ്റീവ്

ബണ്ടി ചോറിനു പിറകേ പിടിയിലായ ഹൈടക് കള്ളന്‍ ആട് അന്റണിക്ക് നടത്തിയ എച്ച്‌ഐവി ടെസ്റ്റ് ഫലം നെഗറ്റീവ്. സ്ത്രീകള്‍ ആട് ആന്റണിയുടെ വീക്ക്‌നെസ് ആയതിനാലാണ് ഇയാളെ എച്ച് ഐ വി ടെസ്റ്റിന് വിധേയനാക്കിയത്. ഇയാള്‍ 21 കല്യാണം കഴിച്ചെന്നാണ് പോലീസ് പറയുന്നത്, എന്നാല്‍ ആടിന്റെ കണക്കനുസരിച്ച് 46 പേരുണ്ട്. എന്നാല്‍ ഇവരെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മാത്രമല്ല കല്യാണം കഴിക്കാതെയും ആന്റണിക്ക് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. പോകുന്ന സ്ഥലത്തൊക്കെ ബന്ധം സ്ഥാപിക്കുക എന്നത് ആന്റണിയുടെ പ്രത്യേകതയായിരുന്നു.
ഭാര്യമാരെ ഉപയോഗിച്ച് നീലചിത്രനിര്‍മാണവും നടത്തിയിരുന്നു. എല്ലാ ദിവസവും ആട് ആന്റണിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പരവൂര്‍ പോലീസ് സ്റ്റേഷനില്‍ കനത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് ആട് ആന്റണിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥചരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുന്നത് ഇന്നലെയും തുടര്‍ന്നു. ചോദ്യം ചെയ്യലിനോടു പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്. കോഴി ബിരിയാണിയോടു പ്രിയമുള്ള ആന്റണിക്കു കസ്റ്റഡിയിലായതു മുതല്‍ വെജിറ്റേറിയന്‍ ഭക്ഷണമാണു നല്‍കുന്നത്.
ആന്റണി ചാടി പോകാതിരിക്കാന്‍ എ ആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസ് സംഘത്തെ പരവൂര്‍ പോലീസ് സ്റ്റേഷനില്‍ നിയോഗിച്ചിട്ടുണ്ട്. സായുധരായ മൂന്നു പോലീസുകാര്‍ വീതം ഊഴം വച്ചാണു കാവല്‍ നില്‍ക്കുന്നത്. ആദ്യത്തെ ദിവസം കൈവിലങ്ങോടെയാണു ലോക്കപ്പില്‍ ഇട്ടതെങ്കിലും അസ്വസ്ഥത കാട്ടിയതോടെ വിലങ്ങിടുന്നത് ഒഴിവാക്കി. ലോക്കപ്പിനുള്ളിലെ ആന്റണിയുടെ ചലനങ്ങള്‍ സ്റ്റേഷനിലെ സിസിടിവി ക്യാമറ വഴി 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. ഇവ റിക്കോര്‍ഡ് ചെയ്യുന്നുമുണ്ട്. പഴുതുകളില്ലാത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നു മുമ്പു ചാടി പോയതും മറ്റൊരിക്കല്‍ പോലീസുകാരനെ തോക്കു ചൂണ്ടി രക്ഷപ്പെട്ടിട്ടും ഉണ്ട്.
അപ്രതീക്ഷിതമായി പിടിയിലായതിന്റെ ഞെട്ടലില്‍ നിന്ന് ആന്റണി മോചിതനായി വരികയാണ്. തമിഴ് നാട്ടില്‍ സഞ്ചരിക്കുമ്പോള്‍ പലയിടത്തും തനിക്കുവേണ്ടി കേരള പോലീസിന്റെ തിരച്ചില്‍ നോട്ടീസുകള്‍ കണ്ടിരുന്നതായി ആന്റണി സമ്മതിച്ചു. ഇതോടെ കനത്ത മാനസിക സമ്മര്‍ദ്ദത്തിലായി. സിഗററ്റ് വലിക്കുന്നത് ഇരട്ടിയായി. പിടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയുന്നതും ശ്രമിച്ചു.പെട്ടെന്ന് ആരും എത്തപ്പെടാത്ത ധാരാപുരത്തു സ്ഥലം വാങ്ങിയത് അതിനാലാണ് മോഷണത്തിനു പോകുമ്പോള്‍ ആരെങ്കിലും പിടിച്ചാല്‍ നേരിടാന്‍ പതിവു പോലെ കത്തി കൈവശം കരുതിയിരുന്നു, കഴിഞ്ഞ 13 നു ഗോപാലപുരത്തു പാലക്കാട് പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴും ബാഗില്‍ കത്തിയുണ്ടായിരുന്നു. അതു പ്രയോഗിക്കാന്‍ അവസരം കിട്ടിയില്ല. ഈ കത്തി പരവൂര്‍ കോടതിയില്‍ പോലീസ് ഹാജരാക്കി. പാരിപ്പള്ളിയില്‍ പോലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോലീസുകാരനെ അബദ്ധത്തില്‍ കുത്തിയെന്നാണ് ആന്റണി പറയുന്നത്. അതില്‍ പശ്ചാത്താപമുണ്ടത്രേ. ഇതൊക്കെ ആന്റണിയുടെ സൂത്രമാണെന്നു പോലീസുകാര്‍ പറയുന്നു.
കഴിഞ്ഞ മൂന്നു കൊല്ലത്തെ ആന്റണിയുടെ നീക്കങ്ങള്‍ മുഴുവന്‍ വ്യക്തമായി മനസ്സിലാക്കി രേഖപ്പെടുത്താനുള്ള ചോദ്യം ചെയ്യലാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്നരക്കൊല്ലമായി ധാരാപുരത്ത് ഒളിവില്‍ കഴിയുമ്പോള്‍ നടത്തിയ കവര്‍ച്ചകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഇന്നലെയും തുടര്‍ന്നു. ഈ കാലയളവില്‍ ഇരുപതിലധികം മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നു സമ്മതിച്ചു. എന്നാല്‍ ഇതിലുമേറെയുണ്ടെന്നാണു പോലീസിന്റെ അനുമാനം, ഈറോഡ്, സേലം തിരുപ്പൂര്‍, നാമക്കല്‍ മേഖലകളിലാണു കവര്‍ച്ചകള്‍ നടത്തിയത്. മോഷ്ടിക്കുന്ന കമ്പ്യൂട്ടര്‍ സാധനങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച സേലം സ്വദേശിയെ കുറിച്ചും സൂചന ലഭിച്ചു. ഇടക്കാലത്തു ഹോം നഴ്‌സായി കൂടെയുണ്ടായിരുന്ന ഉഷ മലയാളിയാണെന്നും ആന്റണി പറഞ്ഞു. തമിഴ് നാട്ടിലെ കവര്‍ച്ചകള്‍ സംബന്ധിച്ചു പ്രത്യേക അന്വഷണ സംഘം കേസെടുത്ത് അന്വേഷണം നടത്തില്ല, ഗോപാലപുരത്തു നിന്നു കസ്റ്റഡിയിലെടുത്ത ഈ കാര്‍ പരവൂര്‍ പോലീസ് സ്റ്റേഷന്‍ വളപ്പിലേക്കു മാറ്റി. ആട് ആന്റണിയെ ഒളിവില്‍ പാര്‍ത്ത സ്ഥലങ്ങളില്‍ കൊണ്ടു പോയി തെളിവെടുക്കുന്നതു പരിഗണനയിലാണെങ്കിലും തീരുമാനമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha