കൈക്കൂലിക്കേസില്‍ അറസ്റ്റിലായ രണ്ട് ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥരെ ഇന്നു കോടതിയില്‍ ഹാജരാക്കും

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ രണ്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രിന്‍സിപ്പല്‍ ഇന്‍കംടാക്‌സ് ഓഫീസര്‍ ശൈലേന്ദ്ര മമ്മിടി, ഓഫീസര്‍ ശരത്ത് എന്നിവരെ വൈകുന്നേരം തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ ഹാജരാക്കും. ഇവരുടെ തലസ്ഥാനത്തെ വസതികളില്‍ സിബിഐ ഞായറാഴ്ചയും റെയ്ഡ് നടത്തി. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ കൈക്കൂലിയെക്കുറിച്ച് ഓഡിറ്റര്‍ ഉള്‍പ്പടെയുള്ള ഇടനിലക്കാരില്‍ നിന്ന് സിബിഐക്ക് കൂടുതല്‍ വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം വിദേശ മദ്യവും വെടിയുണ്ടകളും കൈവശംവച്ച കേസില്‍ ശരത്തിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ വട്ടിയൂര്‍ക്കാവ് പൊലീസ് മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha