Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നു; ഈരാറ്റുപേട്ടയിൽ പലയിടത്തും വെള്ളപ്പൊക്ക ഭീഷണി; കാഞ്ഞിരപ്പള്ളി വണ്ടമ്പതാലിൽ പാലത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി; കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; കനത്ത ജാഗ്രതയിൽ കോട്ടയം

01 AUGUST 2022 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

മണിക്കൂറുകളായി തുടരുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയിലെ മലയോരമേഖലയിൽ കനത്ത ഭീതി. ഈരാറ്റുപേട്ടയിലും മൂന്നിലവിലും അടക്കം ജില്ലയിലെ പലയിടത്തും കനത്ത മഴയും കാറ്റും ഉരുൾപ്പൊട്ടലും അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുണ്ടക്കയം കോസ് വേയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഒരു ടീം ഇവിടേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി വണ്ടംപതാലിൽ പാലത്തിൽ കുടുങ്ങിയ മൂന്നു യുവാക്കളെ നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് എത്തിയ അഗ്നിരക്ഷാ സേനാ സംഘം രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്നിലവ്, മങ്കൊമ്പ് , കളത്തൂക്കടവ്, മുണ്ടയ്ക്കപ്പറമ്പ്, കടുവാമുഴി എന്നിവിടങ്ങളിലാണ് ഈരാറ്റുപേട്ടയിൽ വെള്ളം കയരിയിരിക്കുന്നത്. മഴ സമാന രീതിയിൽ തുടരുകയാണെങ്കിൽ രാത്രിയിൽ തന്നെ ഈരാറ്റുപേട്ടയിൽ വെള്ളം കയറുമെന്നാണ് നാട്ടുകാർ പറയുന്നത്.

മൂന്നിലവ്, മേലുകാവ്, തലനാട്, തീക്കോയി പ്രദേശങ്ങളിൽ വലിയ മലവെള്ളപ്പാച്ചിലും കനത്ത മഴയും അനുഭവപ്പെടുന്നതായി പൂഞ്ഞാർ ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോൺ ജോർജ് അറിയിച്ചു. മൂന്നിലവ്,തലനാട്, തീക്കോയി പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മൂന്നിലവ് ടൗൺ ഏതാണ്ട് പൂർണമായും വെള്ളത്തിൽ മുങ്ങിയതായി ഷോൺ ജോർജ് പറയുന്നു. പഞ്ചയാത്തിലെ രണ്ടുമൂന്ന് വാർഡുകൾ പൂർണമായും ഒറ്റപ്പെട്ട സ്ഥിതിയാണ്.

ഇലവീഴാപ്പൂഞ്ചിറയിലേയ്ക്കു യാത്ര ചെയ്ത വിനോദ സഞ്ചാരികൾ അടക്കമുള്ളവർ കുടുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ അഗ്നിരക്ഷാ സേനാ സംഘം അടക്കം രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിലവിൽ വെള്ളം കയറി. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കാൻ കളക്ടർ നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തും. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം.

മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാവിലെ 7 വരെ കർശന ഗതാഗത നിയന്ത്രണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. രാത്രിയാത്ര നിയന്ത്രണം വൈകിട്ട് 7 മുതൽ രാവിലെ 7 വരെ. മീനച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ കോലാനി ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതാണ്. ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ 5 വീടുകളിൽ വെള്ളം കയറാനുള്ള സാധ്യത ഉള്ളതിനാൽ തൊട്ടടുത്ത വീടുകളിലേക്ക് മാറിയിട്ടുള്ളതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (1 hour ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (2 hours ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (3 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (3 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (3 hours ago)

മലയാളികൾ കരുതിയിരിക്കുക..  (4 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (4 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (4 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (5 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (5 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (5 hours ago)

Malayali Vartha Recommends