മുഖ്യന്റെ കളളക്കളി പൊട്ടിച്ച് സ്വപ്ന...! വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റാൻ നിർദ്ദേശിച്ച് പിണറായി വിജയനും എം ശിവശങ്കറും, 'കോഴിക്കോടേക്ക് എത്തേണ്ട ഷാർജ ഭരണാധികാരിയെ ക്ലിഫ് ഹൗസിൽ എത്തിച്ചത് മകൾ വീണയുടെ ഐടി ബിസിനസിന് വേണ്ടി, മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റം ചെയ്തെന്ന് സ്വപ്നയുടെ ആരോപണം..!

മുഖ്യമന്ത്രി പിണറായി വിജയനേയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനേയും വെട്ടിലാക്കി സ്വപ്ന സുരേഷ് വീണ്ടും രംഗത്ത്. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്ന് ആവർത്തിക്കുകയാണ് സ്വപ്ന. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാർജ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിർദ്ദേശം അനുസരിച്ചാണെന്നാണ് സ്വപ്നയുടെ ആരോപണം.
ഇരുവരുടേയും നിർദ്ദേശം അനുസരിച്ചാണ് യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്തി താൻ ഷാർജ ഭരണാധികാരിയെ ക്ലിഫ് ഹൗസിൽ എത്തിച്ചതെന്നും സ്വപ്ന പറഞ്ഞു.''കോഴിക്കോടേക്കാണ് ഷാർജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൗസ് സന്ദർശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല.
മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റം ചെയ്തു. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്റെയും നിർദ്ദേശമനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിനെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൌസിലേക്ക് നേരിട്ടുള്ള സന്ദർശനത്തിന് എത്തിക്കാൻ ആവശ്യപ്പെട്ടത്''. ഇതെല്ലാം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി ബിസിനസിന് വേണ്ടിയായിരുന്നുവെന്നും സ്വപ്ന ആരോപിച്ചു.
അതേസമയം, നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്റെ തുടരന്വേഷണത്തെയും വിചാരണ ബംഗളൂരുവിലേക്കു മാറ്റാനുള്ള ഇ.ഡിയുടെ നീക്കത്തെയും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കും. വിചാരണ ബംഗളുരുവിലേക്കു മാറ്റണമെന്ന ഇ.ഡിയുടെ ഹര്‍ജിക്കെതിരേ എം. ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ കക്ഷിചേരും.അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശിവശങ്കറിന്റെ അപേക്ഷയില്‍ സര്‍ക്കാരിന്റെ നിലപാട് ഉന്നയിക്കും.
ഇ.ഡി. കേസില്‍ സര്‍ക്കാര്‍ കക്ഷിയല്ലെങ്കിലും ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയുമെന്നാണു നിയമോപദേശം.സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിനു നീക്കം നടക്കുന്നത്. എന്നാല്‍, സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സി പരിശോധിച്ച് തെളിവില്ലെന്നു കണ്ട് തള്ളിയതാണെന്നും അതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
സ്വപ്‌ന വീണ്ടും ആരോപണവുമായി വന്നതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കോടതികളെ അപേക്ഷിച്ചു കേരളത്തിലെ കോടതികളെപ്പറ്റി ആക്ഷേപങ്ങളില്ലെന്ന വാദവും വിചാരണ മാറ്റുന്നതിനെതിരായി സര്‍ക്കാര്‍ ഉന്നയിക്കും.വിചാരണകോടതി മാറുന്നതിലൂടെ പ്രയാസപ്പെടുക പ്രതികളും സാക്ഷികളുമാണ്. സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്കെതിരേ വിജിലന്‍സും ക്രൈംബ്രാഞ്ചും പോലീസും വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികള്‍ ബംഗളുരുവിലേക്കു മാറുന്നതു കേരളത്തിലെ കോടതി നടപടികളെ ബാധിക്കും. പ്രതികള്‍ക്കു കേസിന്റെ ആവശ്യത്തിനായി ബംഗളുരുവിലേക്കു താമസം മാറ്റേണ്ടി വരും. ഇതു അന്വേഷണത്തിനു തടസമാകുമെന്നും സര്‍ക്കാര്‍ ബോധിപ്പിക്കും. ചെൈന്ന, ഹൈദരാബാദ് എന്നിവിടങ്ങള്‍ പരിഗണിക്കാതെ, ബംഗളുരുവിലേക്കു തന്നെ വിചാരണ മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തില്‍ ദുരൂഹതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നു. പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, എം. ശിവശങ്കര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
കേസിന്റെ വിചാരണ കേരളത്തില്‍ നടന്നാല്‍, സാക്ഷികളെ സ്വാധീനിച്ച് അട്ടിമറിയുണ്ടാകുമെന്ന ആശങ്കയാണു ഇ.ഡി. ഉന്നയിക്കുന്നത്. കക്ഷികളുടെ വാദം കൂടി കേട്ട ശേഷമാകും സുപ്രീം കോടതി ഇ.ഡിയുടെ അപേക്ഷ തീര്‍പ്പാക്കുക. സ്വപ്‌ന സുരേഷും പി.എസ്. സരിത്തും വിചാരണക്കോടതി മാറ്റത്തെ എതിര്‍ക്കില്ല. എന്നാല്‍, ശിവശങ്കറും സന്ദീപ് നായരും സുപ്രീം കോടതിയില്‍ എതിര്‍പ്പറിയിക്കും.
https://www.facebook.com/Malayalivartha