തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് വിമതര്‍ പിന്മാറണമെന്ന് ഉമ്മന്‍ ചാണ്ടി

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് വിമതര്‍ പിന്‍മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്ന വിമതര്‍ അവസാന അവസരമാണ് നല്‍കുന്നത്. മുന്നണിക്കു പുറത്തുള്ള കക്ഷികളുമായി സഹതകരിക്കുന്നവരെ പുറത്താക്കുമെന്നും അദ്ദേഹം കാസര്‍ഗോഡ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണവുമായി കാസര്‍ഗോഡ് എത്തിയതായിരുന്നു അദ്ദേഹം. ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരസ്യമായി പിന്തുണച്ചു മത്സരരംഗത്തുനിന്ന് ഉടനടി പിന്മാറുന്നവരെ അച്ചടക്ക നടപടിയില്‍നിന്ന് ഒഴിവാക്കാന്‍ ഞായറാഴ്ച കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും നിര്‍ദേശം നല്‍കിയിരുന്നു.വിമതരുടെ ലിസ്റ്റ് ശേഖരിക്കുന്ന നടപടികള്‍ കോണ്‍ഗ്രസ് നേതൃത്വം ഞായറാഴ്ചയും തുടര്‍ന്നിരുന്നു. വിമതശല്യം ഏറെയാണെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഡിസിസി പ്രസിഡന്റുമാരെയും സുധീരന്‍ ചുമതലപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha