അവർ കൊല്ലാൻ വന്നാലോ എന്ന പേടിയോടെ ഒരു വീട്ടിൽ ഒളിച്ചിരുന്നു; തല വേദനിച്ചിട്ടു വയ്യ...പുറത്തും വയറ്റത്തുമെല്ലാം അടികൊണ്ടു! പാതി ബോധത്തിലാണ് ആശുപത്രിയിൽ എത്തിയതെന്ന് വിറച്ച് വിറച്ച് ആ പത്തൊമ്പതുകാരന്റെ വാക്കുകൾ

കഴിഞ്ഞ ദിവസമാണ് മദ്യപസംഘത്തിന് ഉരുളക്കിഴങ്ങ് ചിപ്സ് നൽകാത്തതിന്റെ പേരിൽ പത്തൊമ്പതുകാരനെ തല്ലിച്ചതച്ച വാർത്ത പുറത്ത് വന്നത്. തെക്കേവിള വയലിൽ പുത്തൻവീട്ടിൽ വാടകയ്ക്കുതാമസിക്കുന്ന നീലകണ്ഠനെയാണ് എട്ടുപേരടങ്ങുന്ന സംഘം മർദ്ദിച്ച് അവശനാക്കിയത്. അടുത്തുള്ള തെങ്ങിന്റെ ചുവട്ടിലേക്ക് വലിച്ചിട്ട് ചാടിവീണ് മൂന്നുപേർ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ‘‘ഇങ്ങനെ അടിക്കല്ലണ്ണാ’’ എന്ന് കൂട്ടുകാരൻ അനന്തു പറയുന്നതും വീഡിയോയിൽ കേൾക്കാം. അനന്തുവിന്റെ മുഖത്തും പുറത്തും മർദനമേറ്റ പാടുകളുണ്ട്. ആശുപത്രിക്കിടക്കയിലും ഭയം വിട്ടൊഴിയാതെ കിടക്കുകായാണ് മർദ്ദനത്തിനിരയായ നീലകണ്ഠൻ. സംഭവം കണ്ട് ഓടിയെത്തിയ സഹോദരി ദുർഗയ്ക്കും അടികൊണ്ടു. ക്രൂര മർദ്ദനം പുറത്തെത്തിച്ച അനന്തുവും ആശുപത്രിയിൽ ഉണ്ട്. കോഴിക്കോടുള്ള അച്ഛൻ കണ്ണൻ വിവരമറിഞ്ഞിരുന്നില്ല.
തല വേദനിച്ചിട്ടു വയ്യ. പുറത്തും വയറ്റത്തുമെല്ലാം അടികൊണ്ടു. പാതി ബോധത്തോടെയാണ് ആശുപത്രിയിലെത്തിയതെന്ന് വിറച്ച് വിറച്ച് മണികണ്ഠൻ പറയുന്നു. അടികൊണ്ടിട്ടും, അവർ കൊല്ലാൻ വന്നാലോ എന്ന പേടിയോടെ ഒരു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഞങ്ങൾ. അവിടെയിരുന്ന് ചേട്ടൻമാരെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കൊടുത്ത് വാർത്തയായെന്ന് ഉറപ്പാക്കിയ ശേഷമാണ് ആശുപത്രിയിലേക്ക് പോകാൻ ധൈര്യം കിട്ടിയതെന്ന് അനന്ദു പറയുന്നു.
വയലിൽ പുത്തൻ വീട്ടിൽ വാടകയ്ക്കാണ് മണികണ്ഠനും കുടുംബവും താമസിക്കുന്നത്. തലവേദനയുള്ളതിനാൽ സ്കാനിങ് വേണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സ്കാനിങ് യന്ത്രം കേടായതിനാൽ പുറത്ത് പോയി പരിശോധന നടത്താൻ 3,000 രൂപയിലധികമാകും. തങ്ങളുടെ കയ്യിൽ ഒന്നുമില്ലെന്നും, ഉണ്ടായിരുന്ന ഒരു പവന്റെ മാലയും ഏലസും പണവും മർദ്ദിച്ചവർ തട്ടിയെടുത്തെന്നും നീലകണ്ഠൻ പറയുന്നു. ഇനി ആരോടെങ്കിലും കടം വാങ്ങണമെന്നും പറയുന്നു. ജിപ്സം ബോർഡിന്റെ പണിക്ക് പോയാണ് നീലകണ്ഠൻ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
സംഭവത്തിൽ ഇരവിപുരം ആക്കോലിൽ ഫിലിപ്പ് മുക്കിനടുത്ത് വയലിൽവീട്ടിൽ മണികണ്ഠനെ (40) പോലീസ് അറസ്റ്റ് ചെയ്തു. മർദിച്ച മൂന്നുപേരുടെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്നും ഇരവിപുരം പോലീസ് പറഞ്ഞു. എന്നാൽ കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മർദ്ദിച്ചതെന്നാണ് മണികണ്ഠൻ നൽകിയ മൊഴി.
സുഹൃത്തായ അനന്തുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ റോഡരികിൽ നിന്ന എട്ടോളം വരുന്ന മദ്യപസംഘം ലേയ്‌സ് ആവശ്യപ്പെടുകയായിരുന്നു. ഒരെണ്ണമേയുള്ളൂവെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു മർദ്ദനം. സംഭവം ഫോണിൽ ചിത്രീകരിച്ച അനന്തുവിന് നേരെയും ആക്രമണമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് നീലകണ്ഠൻ നൽകിയ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ നീലകണ്ഠൻ കൊല്ലം ജില്ലാ ആശുപത്രിലാണ് ചികിത്സയിൽ കഴിയുന്നത്.
https://www.facebook.com/Malayalivartha
























