നിലത്ത് വീണ് കിടന്ന് ഉരുണ്ട് അക്രമിച്ചെന്ന് അലറി വിളിച്ച് യുവാവ്; രണ്ട് പേർ വന്ന് തന്റെ കൈവശമുള്ള 40,000 രുപ അടങ്ങിയ ബാഗ് തട്ടിപ്പറിച്ചെന്ന് യുവാവ്; നാട്ടുകാർ യുവാവിനെ ആശുപത്രിയിലാക്കി; കള്ളനെ കണ്ടു പിടിക്കാൻ തുനിഞ്ഞിറങ്ങി പോലീസ്; സിസിടിവി ദൃശ്യങ്ങളിൽ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്; അന്വേഷണത്തിനൊടുവിൽ കള്ളനെ പൊക്കിയത് പരാതിക്കാരന്റെ വീട്ടിൽ നിന്നും; പരാതിക്കാരന്റെ കളളത്തരം പൊളിച്ചടുക്കി പോലീസ്

ബാഗിലുള്ള പണം മോഷണം പോയെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ യുവാവ്. എന്നാൽ കള്ളന് വേണ്ടിയുള്ള അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ട് പോലീസ് പോലും അമ്പരന്ന് പോയി. വേങ്ങേരി രമ്യാ ഹൗസിൽ അമർനാഥി(19) നെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിലെ കളക്ഷൻ ഏജന്റായിരുന്നു പരാതിക്കാരൻ.
അയാൾ തന്നെയാണ് ബാഗ് മോഷ്ടിച്ചതും. പോലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞതും. സംഭവം ഇങ്ങനെയാണ്; പ്രതി അമർനാഥ് പോലീസിൽ പരാതി പറഞ്ഞത് വാഹനം നിറുത്തി പുറത്ത് പോയ സ്കൂട്ടറിൽ രണ്ട് പേർ വന്ന് തന്റെ കൈവശമുള്ള ബാഗ് തട്ടിപ്പറിച്ചെന്നായിരുന്നു. ബാഗിൽ 40,000 രുപ ഉണ്ടായിരുന്നു. വന്നവർ മർദ്ദിച്ച് അവശനാക്കി. നാട്ടുകാരും ഡ്രൈവറും ചേർന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെന്നുന്നാണ് പരാതിക്കാരൻ പറഞ്ഞിരിക്കുന്നത്.
സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. അതോടെ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും പ്രതി പറയുന്നത് കള്ളമാണെന്നും മനസിലാക്കാൻ സാധിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. വീട്ടിലെ സോഫയ്ക്കടിയിൽ നിന്നാണ് പൊലീസ് പണം കണ്ടെടുത്തത്.
വാഹനത്തിലെ ഡ്രൈവർ കുറച്ച് നേരം ഉറങ്ങാൻ കിടന്നു. ആ സമയം അദ്ദേഹമറിയാതെ പണം വാഹനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു വെയ്ക്കുകയായിരുന്നു. ശേഷം ഇയാൾ ബാഗ് വലിച്ചെറിഞ്ഞു. നിലത്ത് വീണ് കിടന്ന് ഇയാൾ ഉരുളുകയും അക്രമിച്ചെന്ന് വിളിച്ചു പറയുകയും ചെയ്തു.
നാട്ടുകാരും ഡ്രൈവറും ചേർന്ന് ഇയാളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ വീട്ടിൽ നിന്ന് 58,500 രൂപ പൊലീസ് കണ്ടെത്തി. എസ്.എച്ച്.ഒ. എം.കെ.സുരേഷ് കുമാർ, എസ്.ഐ. പി.റഫീഖ്, സി.പി.ഒ. നിഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എന്തായാലും പരാതിക്കാരൻ തന്നെ പ്രതിയായിരിക്കുന്ന അവസ്ഥയാണുള്ളത്.
https://www.facebook.com/Malayalivartha
























