കെ.എസ്.ഇ.ബിയെ നഷ്ടക്കയത്തിലാക്കുന്ന വിവാദ ദീർഘകാല വൈദ്യുതി കരാറുകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സി.ബി.ഐ; സുപ്രീം കോടതിയുടെ അനുമതിയോടെ അവർ കളത്തിൽ, കൊച്ചിയിലെ ഇന്റലിജൻസ് വിഭാഗം വൈദ്യുതി ബോർഡുമായി ബന്ധമുള്ള ഉന്നതരിൽ നിന്ന് വിവരം ശേഖരിച്ച് അധികൃതർ

കെ.എസ്.ഇ.ബിയെ നഷ്ടക്കയത്തിലാക്കുന്ന വിവാദ ദീർഘകാല വൈദ്യുതി കരാറുകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സി.ബി.ഐ. സുപ്രീം കോടതിയുടെ അനുമതിയോടെ തന്നെ അന്വേഷിക്കാൻ സി.ബി.ഐ തയ്യാറെടുക്കുകയാണ്. സി.ബി.ഐയുടെ കൊച്ചിയിലെ ഇന്റലിജൻസ് വിഭാഗം വൈദ്യുതി ബോർഡുമായി ബന്ധമുള്ള ഉന്നതരിൽ നിന്ന് വിവരം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.
അതോടൊപ്പം തന്നെ സാധാരണഗതിയിൽ സർക്കാർ അനുമതിയില്ലാതെ അന്വേഷണം ഏറ്റെടുക്കാനാവില്ല. എന്നാൽ, ദീർഘകാല വൈദ്യുതികരാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസുമുണ്ട്. പുതിയ അഴിമതിയാരോപണങ്ങളുടെ വെളിച്ചത്തിൽ തന്നെ കോടതി ഇടപെടലിലൂടെ അന്വേഷണം ഏറ്റെടുക്കാനാനാണ് നീക്കം നടക്കുന്നത്. സംസ്ഥാന സർക്കാരിനെയും വൈദ്യുതി റെഗുലേറ്ററി കമ്മിഷനെയും സ്വാധീനിച്ച് കരാറുകൾ നിലനിറുത്താൻ മുൻ ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ളവർ നടത്തിയ നീക്കം പുറത്തുവന്ന സാഹചര്യത്തിലാണ് സി.ബി.ഐ രംഗത്തെത്തിയിരിക്കുന്നത്.
അങ്ങനെ ഇന്റലിജൻസ് വിഭാഗം തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി സ്വീകരിക്കുക. കരാറിന് അനുമതി നിഷേധിച്ച റെഗുലേറ്ററി കമ്മിഷനെ സ്വാധീനിക്കാൻ കരാറുകാർ ശ്രമിച്ചതായി കെ.എസ്.ഇ.ബി മുൻ ചെയർമാൻ ഡോ.ബി.അശോക് കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം രണ്ടു കമ്പനികളുടെ പ്രതിനിധികൾ വന്നുകണ്ടിരുന്നുവെന്നും കുറഞ്ഞ നിരക്കിൽ വാങ്ങാനേ താത്പര്യമുള്ളൂ എന്ന് അറിയിച്ചപ്പോൾ തന്നെ അവർ മടങ്ങിയെന്നും റെഗുലേറ്ററി കമ്മിഷനിലെ ചിലർക്ക് പ്രതിഫലം വിദേശത്തുവച്ച് കൈമാറാമെന്ന് സൂചിപ്പിച്ചതായി പിന്നീടറിഞ്ഞെന്നും അശോക് വെളിപ്പെടുത്തുകയുണ്ടായി. കരാർ നടപ്പിലാക്കാൻ മുൻ ചീഫ് സെക്രട്ടറിയും മുൻ കെ.എസ്.ഇ.ബി ചെയർമാനുമായ പോൾ ആന്റണി സർക്കാരിന് കത്തെഴുതിയതും വലിയ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha
























