പത്തനംതിട്ടയില്‍ മഴ തുടരുന്നു.... പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കമെന്നും ജില്ലാ കളക്ടര്‍

പത്തനംതിട്ട ജില്ലയില്‍ മഴ തുടരുന്നു. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതാണെന്നും നിര്‍ദേശം നല്‍കി.
റാന്നി പെരുനാട് അരിയാഞ്ഞിലി മണല്‍ റോഡില്‍ വെള്ളം കയറി. അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുന്ന സീതത്തോട് മുണ്ടന്‍പാറയില്‍നിന്ന് നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്നലെ രാത്രി മുതല്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.
പമ്പയാറിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. പമ്പയില്‍ നേരത്തെ തന്നെ അപകടനിലയ്ക്ക് മുകളിലായിരുന്നു ജലനിരപ്പ്. ഇത് വീണ്ടും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ഇടുക്കി ജില്ലയിലും കനത്ത മഴ തുടരുന്നു. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വെള്ളം കയറി. പ്രദേശത്ത് ഭാഗികമായി ഗതാഗതം തടസ്സമുണ്ടായി. ഇടുക്കിയിലെമ്പാടും ഇന്നലെ മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.
തൊടുപുഴയില്‍നിന്ന് മൂവാറ്റുപുഴയിലേക്ക് പോകുന്ന റോഡില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മുന്‍ദിവസങ്ങളേക്കാള്‍ ഇന്ന് വെള്ളക്കെട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇതുവഴി പോയ വാഹനങ്ങളില്‍ ചിലത് അപകടത്തില്‍പ്പെട്ടിരുന്നു. അപകടസാധ്യത പരിഗണിച്ച് മേഖലയില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha
























