ദുരിതപ്പെയ്ത്ത് ;പടിഞ്ഞാറൻ മേഖലയിൽ പ്രളയഭീതി ; പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലക്ഷാമം അതിരൂക്ഷം

ദിവസങ്ങളായി പെയ്യുന്ന മഴമൂലം ചങ്ങനാശ്ശേരി താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും പ്രളയ ഭീതി അലയടിക്കുന്നു. ഇവിടെ തുടർച്ചയായി പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തി പ്രാപിച്ചതുമാണു ജനങ്ങളുടെ ആശങ്ക വർധിപ്പിക്കാൻ കാരണമായത്. ഇതേതുടർന്ന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതായി റവന്യു അധികൃതർ അറിയിച്ചു.
അതേസമയം തന്നെ ഇവിടെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും വെള്ളം കയറി. ഇതോടെ ആവശ്യമെങ്കിൽ കൂടുതൽ ക്യാംപുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും തഹസിൽദാർ അറിയിച്ചു. നഗരസഭയുടെയും പായിപ്പാട്, വാഴപ്പള്ളി പഞ്ചായത്തുകളുടെയും പടിഞ്ഞാറൻ മേഖലയിലാണ് വെള്ളം കയറിയിരിക്കുന്നത്.
അതുപോലെ പലയിടങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യം എസി കനാലിനു കുറുകെയുള്ള പാലങ്ങൾക്കു സമീപം അടിഞ്ഞു കൂടുന്നതു ദുരിതം സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യമാണ് ഇത്തരത്തിൽ അടിഞ്ഞു കൂടുന്നത്. എസി കനാലിൽ അടിഞ്ഞ പോള റോഡിലേക്കു പരന്നൊഴുകാൻ തുടങ്ങി. തുടർന്ന് ജലനിരപ്പ് ഉയരുകയും മലിനജലം കലരുകയും ചെയ്തതോടെ പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലക്ഷാമം അതിരൂക്ഷമായി.
https://www.facebook.com/Malayalivartha
























