ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ പുതിയ നിയമനവുമായി ബന്ധപ്പെട്ട് പിണറായി മന്ത്രി സഭയിൽ മുറുമുറുപ്പ്; കളക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചത് തന്നോട് ചോദിക്കാതെയാണെന്ന ജി ആർ അനിൽ; സാധാരണ നിലയിൽ ആലോചിച്ചാണ് ചീഫ് സെക്രട്ടറി നിയമന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്; ആദ്യമായി മന്ത്രിയായതു കൊണ്ട് ഇതൊന്നും മനസിലാകാത്തതായിരിക്കുമെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ പുതിയ നിയമനവുമായി ബന്ധപ്പെട്ട് പിണറായി മന്ത്രി സഭയിൽ മുറുമുറുപ്പ് തുടരുകയാണ്. ഇപ്പോൾ ഇതാ മന്ത്രി ജി ആർ അനിലും മുഖ്യമന്ത്രി പിണറായി വിജയനും കൊമ്പു കോർക്കുന്ന കാഴ്ച്ചയാണ് കേരളം കാണുന്നത്. മന്ത്രിസഭാ യോഗത്തിൽ മന്ത്രി ജി ആർ അനിലിനെ വിമർശിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ . കളക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചത് തന്നോട് ചോദിക്കാതെയാണെന്ന ജി ആർ അനിലിന്റെ പരാമർശത്തെ വിമർശിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു ഉദ്യോഗസ്ഥനെ നിയമിക്കുമ്പോൾ വകുപ്പ് മന്ത്രിയോട് അഭിപ്രായം ചോദിക്കാതിരുന്നത് ശരിയായില്ലെന്നും നേരത്തെയും ഇത്തരം നിയമനം സിപിഐ മന്ത്രിമാരുടെ വകുപ്പിൽ നടന്നിട്ടുണ്ടെന്നും മന്ത്രി വിമർശിച്ചിരുന്നു. ഇതിനെല്ലാം വ്യക്തമായ മറുപടി മുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്. സാധാരണ നിലയിൽ ആലോചിച്ചാണ് ചീഫ് സെക്രട്ടറി നിയമന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. ആദ്യമായി മന്ത്രിയായതുകൊണ്ട് ഇതൊന്നും മനസിലാകാത്തതായിരിക്കുമെന്നും മുഖ്യമന്ത്രി തിരിച്ച് മറുപടി പറഞ്ഞു. മന്ത്രിയുടെ പരാമർശങ്ങളോട് അതൃപ്തി പ്രകടിപ്പിക്കുകയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
എന്നാൽ ഇതിനിടയിൽ ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അതിനെയും മുഖ്യമന്ത്രി വിമർശിച്ചു. മന്ത്രിമാർക്ക് പറയേണ്ടുന്ന കാര്യങ്ങൾ പറയാനും മുഖ്യമന്ത്രിക്ക് കത്ത് നൽകാനുമുള്ള അവകാശമുണ്ടെന്നത് ശെരി തന്നെയാണ്. എന്നാൽ കത്ത് തുറക്കുന്നതിന് മുന്നേ അതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ വാർത്ത വന്നത് ശരിയായില്ല എന്ന് മുഖ്യമന്ത്രി വിമർശിച്ചു . തന്റെ ഓഫീസിലെത്തി കത്ത് പൊട്ടിക്കുന്നതിന് മുൻപ് തന്നെ കത്തിലെ കാര്യങ്ങൾ വാർത്തിയായി.
ഇതിന്റെ പൂർണ ഉത്തരവാദിത്വം മന്ത്രിക്കാണ് എന്നും മുഖ്യമന്ത്രി വിമർശിക്കുകയുണ്ടായി. ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതുമായി ബന്ധപ്പെട്ട് അതൃപ്തി രേഖപ്പെടുത്തിയായിരുന്നു ജി ആർ അനിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഉദ്യോഗസ്ഥനെ മാറ്റിയ നടപടി ശരിയായില്ല എന്നായിരുന്നു കത്തിലുണ്ടായിരുന്നത്.
മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ആലപ്പുഴ ജില്ലാ കളക്ടറായി വെങ്കിട്ടരാമനെ നിയമിച്ചതോടെ മുസ്ലീം സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കാന്‍ 2028 വരെ സമയമുണ്ടെന്നിരിക്കെ ധൃതിപ്പെട്ടെടുത്ത തീരുമാനം കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.
ഇതോടെയാണ് ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ ആ സ്ഥാനത്ത് നിന്നും നീക്കിയത്. ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകം ഈ നടപടി സ്വീകരിക്കുകയായിരുന്നു . സംഘടിത ശക്തികളെ ഭയന്നുകൊണ്ടുള്ള സർക്കാർ നടപടികൾക്കെതിരെ രൂക്ഷ വിമർശനം ഉയരുകയുണ്ടായി. അതിന് ശേഷമാണ് ശ്രീറാമിനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചത്.
https://www.facebook.com/Malayalivartha
























