അട്ടപ്പാടി മധു കേസില്‍ വീണ്ടും കൂറുമാറ്റം.... ഇരുപത്തിരണ്ടാം സാക്ഷിയാണ് ഇന്ന് കൂറുമാറിയത്, കേസില്‍ കൂറുമാറിയവരുടെ എണ്ണം പന്ത്രണ്ടായി

അട്ടപ്പാടി മധു കേസില്‍ വീണ്ടും കൂറുമാറ്റം.... ഇരുപത്തിരണ്ടാം സാക്ഷിയാണ് ഇന്ന് കൂറുമാറിയത്, കേസില്‍ കൂറുമാറിയവരുടെ എണ്ണം പന്ത്രണ്ടായി.
ഇന്നലെ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി മുരുകനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്നു കോടതിയിലെത്തിയ ഇയാള്‍ മൊഴി തിരുത്തി പറഞ്ഞു. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം പന്ത്രണ്ടായി.
പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് മൊഴിയില്‍ ഉറച്ചുനിന്നത്. രഹസ്യമൊഴി നല്‍കിയ ഏഴുപേര്‍ കോടതിയില്‍ മൊഴി മാറ്റിയിരുന്നു. കേസില്‍ 16 പ്രതികള്‍ക്കും ജാമ്യം കിട്ടിയതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.
2018ഫെബ്രുവരി 22നാണ് മോഷ്ടാവെന്നാരോപിച്ച് ആദിവാസിയായ മധുവിനെ ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടായിരുന്നു ജനക്കൂട്ടം മധുവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനു ശേഷം അവശനായ മധുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha
























