തെരുവ് നായ പ്രശ്‌നം: ഡിജിപിക്ക് എതിരെ മനുഷ്യാവകാശ കമ്മീഷന്‍

ആക്രമണകാരികളായ നായ്ക്കളെ കൊല്ലേണ്ടത് ആവശ്യമാണെന്ന ഹൈക്കോടതി വിധി മറികടന്ന്, തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയതിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.
നവംബര്‍ 30 നകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി നിര്‍ദ്ദേശിച്ചു. കേസ് ഡിസംബര്‍ ഏഴിന് പരിഗണിക്കാനിരിക്കയാണ്. തെരുവുനായ വിമുക്ത പ്രസ്ഥാനത്തിനുവേണ്ടി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സമര്‍പ്പിച്ച പരാതിയിലാണ് നടപടി .ഭരണാധികാരികളുടെ അനാസ്ഥകാരണമാണ് തെരുവുനായ്ക്കള്‍ പെരുകുന്നതെന്ന് ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു.
പണക്കാര്‍ കാറുകളില്‍ സഞ്ചരിക്കുകയും ചുറ്റുമതിലുള്ള മാളികകളില്‍ താമസിക്കുകയും ചെയ്യുന്നതിനാല്‍ പട്ടിയുടെ കടിയേല്‍ക്കുന്നില്ല. എന്നാല്‍ നടന്നും ഇരുചക്രവാഹനങ്ങളിലും സഞ്ചരിക്കുന്ന സാധാരണക്കാരന്റെ സ്ഥിതി ഇതല്ല. വാഹനങ്ങളില്‍ കുട്ടികളെ പ്ലേ സ്‌കൂളില്‍ അയക്കാന്‍ കഴിവില്ലാത്തവരാണ് അങ്കണവാടിയിലേക്ക് അയക്കുന്നത്. അങ്കണവാടിയില്‍ പോലും കുട്ടികള്‍ക്ക് നായ്ക്കളെ പേടിക്കാതെ കഴിയാനാവുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha