സുകുമാരന്‍ നായര്‍ പ്രസിഡന്റായ എന്‍എസ്എസ് കരയോഗം കമ്മിറ്റിയെ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതിന് എന്‍എസ്എസ് നേതൃത്വം പിരിച്ചുവിട്ടു

ചങ്ങനാശേരി നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച എന്‍എസ്എസ് കരയോഗം കമ്മിറ്റിയെ നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസിഡന്റായ വാഴപ്പള്ളി കിഴക്ക് കരയോഗം കമ്മിറ്റിയെയാണ് എന്‍എസ്എസ് നേതൃത്വം പിരിച്ചുവിട്ടതെന്നും ശ്രദ്ധേയം. കരയോഗത്തിന്റെ ഭരണം അഡ്‌ഹോക്ക് കമ്മിറ്റിക്ക് കൈമാറി.
മൂന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കായി കരയോഗം പ്രസിഡന്റ് ആയ ജി സുകുമാരന്‍ നായരുടെ അനുവാദമില്ലാതെ കരയോഗം കമ്മിറ്റി അംഗങ്ങള്‍ പരസ്യമായി പ്രചരണത്തിന് ഇറങ്ങിയതാണ് എന്‍എസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
സംഭവം വിവാദമായതോടെ സുകുമാരന്‍ നായര്‍ ഇടപെട്ട് കമ്മറ്റി പിരിച്ചുവിടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha