ജോലി നേടാതെ പെണ്‍കുട്ടികള്‍ വിവാഹത്തിനു തയാറാകരുതെന്ന് ജസ്റ്റിസ് ഡി. ശ്രീദേവി

സ്വന്തമായി ജോലി നേടാതെ പെണ്‍കുട്ടികള്‍ വിവാഹത്തിനു തയാറാകരുതെന്ന് ജസ്റ്റിസ് ഡി. ശ്രീദേവി. ജോലിയില്ലാതെ വിവാഹം കഴിച്ച് അവഗണന നേരിടുന്നതിനേക്കാള്‍ നല്ലത് അവിവാഹിതയായി തുടരുന്നതാണ്. വിവാഹം കഴിക്കാതിരുന്നാല്‍ പെണ്‍കുട്ടി പുരനിറഞ്ഞു നില്‍ക്കുമെന്നു ചിലര്‍ പറയും. അങ്ങനെയൊന്നും ആരും പുരനിറഞ്ഞു നില്‍ക്കുന്നില്ല. മദ്യപാനിയെ വിവാഹം കഴിക്കരുതെന്ന് ഓരോ പെണ്‍കുട്ടിയും തീരുമാനിക്കണം.
സ്ത്രീധനം സ്ത്രീയുടെ അവകാശമാണ്. അതു പുരുഷന്റേതല്ല. പണം കൊടുത്തു പുരുഷനെ വാങ്ങേണ്ട കാര്യവുമില്ല. താന്‍ ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണെങ്കിലും കലാലയ രാഷ്ട്രീയത്തെ പൂര്‍ണമായും എതിര്‍ക്കുന്നു. കോളജില്‍ നിന്ന് അടിയും ഇടിയും വെട്ടുമേറ്റു വീട്ടില്‍ വരുന്ന മക്കളെ കാണുമ്പോള്‍ അച്ഛനമ്മമാര്‍ക്ക് ഉണ്ടാകുന്ന വേദന എല്ലാവരും ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha