ശിവസേനയുടെ പ്രതിഷേധം ഭയന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ കമന്റേറ്റര്‍മാരായി എത്തിയ മുന്‍ പാക് താരങ്ങളായ വസീം അക്രവും ഷൊയിബ് അക്തറും പിന്മാറി

ഇന്ത്യദക്ഷിണാഫ്രിക്ക മത്സരത്തില്‍ കമന്റേറ്റര്‍മാരായി എത്തിയ മുന്‍ പാക് താരങ്ങളായ വസീം അക്രവും ഷൊയിബ് അക്തറും പിന്മാറിയതായി റിപ്പോര്‍ട്ട്. താരങ്ങള്‍ ഉടന്‍ തന്നെ പാകിസ്താനിലേക്ക് തിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശിവസേനയുടെ പ്രതിഷേധപ്രകാരം പാക് അമ്പയര്‍ അലിംദാറെ തിരിച്ചയക്കാന്‍ ഐ.സി.സി തീരുമാനിച്ചിരുന്നു. ഇതോടെ സുരക്ഷ കണക്കിലെടുത്ത് താരങ്ങള്‍ കമന്റേറ്റിങ്ങില്‍ നിന്ന് പിന്മാറുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഈ മാസം 25ന് നടക്കുന്ന ഇന്ത്യദക്ഷിണാഫ്രിക്ക ഏകദിനം ഉപേക്ഷിച്ച് ഇന്ത്യ വിട്ടു പോകണമെന്ന് അമ്പയര്‍ അലിംദാറിനെ ശിവസേന ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പരമ്പരയിലെ ശേഷിക്കുന്ന മത്സരം നിയന്ത്രിക്കുന്നതില്‍ നിന്ന് അലീം ദാറെ ഐ.സി.സി പിന്‍വലിച്ചു. നാലും അഞ്ചും ഏകദിനങ്ങളിലും അലീം ദാറായിരുന്നു ന്യബട്രല്‍ അമ്പയര്‍. അലീം ദാറിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഐ.സി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യപാകിസ്താന്‍ ക്രിക്കറ്റ് പരമ്പര പുന:രാരംഭിക്കാനുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ച് ബി.സി.സി.ഐ ആസ്ഥാനത്ത് ശിവസേന പ്രവര്‍ത്തകര്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു. ചര്‍ച്ചകള്‍ക്കായി പാക് ക്രിക്ക്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാന്‍ ഖാന്‍ മുംബൈയില്‍ എത്തിയ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha