നവംബര്‍ മൂന്നു വരെ ചൊവ്വ, ശനി ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

ആലുവ- എറണാകുളം സെക്ഷനില്‍ മെട്രോ നിര്‍മാണവും മേല്‍പ്പാലത്തിന്റെ പണിയും നടക്കുന്നതിനാല്‍ ഇന്നു മുതല്‍ നവംബര്‍ മൂന്നു വരെ ചൊവ്വ, ശനി ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ഈ ദിവസങ്ങളില്‍ രാത്രി 8.30ന് പുറപ്പെടുന്ന എറണാകുളം - കോട്ടയം, രാത്രി 7.40നുള്ള എറണാകുളം -ഗുരുവായൂര്‍ പാസഞ്ചറുകള്‍ റദ്ദാക്കി.
കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ആലുവയിലും, നിലമ്പൂര്‍ എറണാകുളം പാസഞ്ചര്‍ കളമശേരിയിലും യാത്ര അവസാനിപ്പിക്കും.
ചെന്നൈ മെയില്‍ അര മണിക്കൂര്‍ വൈകി 3.20ന് ആയിരിക്കും തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്നത്്്. കൂടാതെ ഒരു മണിക്കൂറോളം വഴിയില്‍ പിടിച്ചിടാനും സാധ്യതയുണ്ട്. കാരൈക്കല്‍ എക്‌സ്പ്രസ് 20 മിനിട്ട് വൈകി രാത്രി 10.30ന് എറണാകുളത്തു നിന്നു പുറപ്പെടും.
ശനിയാഴ്ചകളിലുള്ള എറണാകുളം -നിസാമുദ്ദീന്‍, ചൊവ്വാഴ്ചകളിലുള്ള തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്‌സ്പ്രസുകള്‍ രണ്ടു മണിക്കൂറും നാഗര്‍കോവില്‍-ഗാന്ധിധാം, കൊച്ചുവേളി - ബിക്കാനീര്‍ എന്നിവ ഒരു മണിക്കൂറും കൊച്ചുവേളി- ബെംഗളൂരു, ബിലാസ്പൂര്‍-എറണാകുളം എന്നിവ അര മണിക്കൂറും വഴിയില്‍ പിടിച്ചിടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha